2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

റോൾസ് റോയ്സിൽ തട്ടുകട മുതലാളി, വീഡിയോ ഹിറ്റ്, കച്ചവടം ഇരട്ടി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 11:52 AM
പങ്കുവെക്കുക:
റോൾസ് റോയ്സിൽ തട്ടുകട മുതലാളി, വീഡിയോ ഹിറ്റ്, കച്ചവടം ഇരട്ടി
റോൾസ് റോയ്സിൽ തട്ടുകട മുതലാളി, വീഡിയോ ഹിറ്റ്, കച്ചവടം ഇരട്ടികേരളപ്രഭാതം

റോൾസ് റോയ്സ് ഫാന്റം കാറിൽ കടയിലെത്തുന്ന വൈറൽ വീഡിയോയിലൂടെ സിംഗപ്പൂരിലെ തട്ടുകട ഉടമ മുഹമ്മദ് എസാം അബ്ദുൾ ഗനി തന്റെ പ്രതിദിന കച്ചവടം ഇരട്ടിയാക്കി.

സോഷ്യൽ മീഡിയയെ എങ്ങനെയെല്ലാം ബിസിനസ് വളർത്താൻ ഉപയോഗിക്കാം എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് സിംഗപ്പൂരിലെ ഒരു തട്ടുകട ഉടമ. റോൾസ് റോയ്സ് ഫാന്റം കാറിൽ കടയിലേക്ക് വന്നിറങ്ങുന്ന ഒറ്റ വീഡിയോ കൊണ്ട് തന്റെ ഭക്ഷണശാലയിലെ കച്ചവടം ഇരട്ടിയാക്കിയിരിക്കുകയാണ് 52-കാരനായ മുഹമ്മദ് എസാം അബ്ദുൾ ഗനി. സെപ്റ്റംബർ 15-ന് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ എസാമിന്റെ ബിസിനസിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

കടയിൽ മുൻപ് പ്രതിദിനം 600 ഡോളറിന്റെ കച്ചവടം നടന്നിരുന്ന സ്ഥാനത്ത്, വീഡിയോ വൈറലായതോടെ ദിനംപ്രതി 1,200 ഡോളറിലധികം (ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യൻ രൂപ) വിൽപ്പന ലഭിക്കാൻ തുടങ്ങി. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. തന്റെ കടയിലേക്ക് റോൾസ് റോയ്സിൽ എത്തുന്ന എസാമിനോട് ഒരാൾ ബിസിനസിനെക്കുറിച്ച് ചോദിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

വീഡിയോ തരംഗമായതോടെ, സിംഗപ്പൂരിൽ അടുത്തകാലത്ത് വലിയ ചർച്ചയായ 3 ബില്യൺ ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അധികൃതർ പിടിച്ചെടുത്ത കാറുകളിൽ ഒന്നാണോ ഇതെന്ന സംശയം സോഷ്യൽ മീഡിയ ഉയർത്തിയിരുന്നു. എന്നാൽ ഈ റോൾസ് റോയ്സ് കാർ തന്റെ സ്വന്തമല്ലെന്നും സുഹൃത്തിൽ നിന്ന് കടം വാങ്ങിയതാണെന്നും എസാം വ്യക്തമാക്കുന്നു.

താൻ നടത്തിവരുന്ന 'സെവൻ ക്ലേപോട്ട്' എന്ന ഭക്ഷണശാലയ്ക്ക് കൂടുതൽ പ്രചാരം നൽകാൻ കാർ ഡീലറായ സുഹൃത്തും കാറിന്റെ ഉടമയായ സുഹൃത്തും ചേർന്നാണ് ഈ വേറിട്ട മാർക്കറ്റിംഗ് തന്ത്രം നിർദ്ദേശിച്ചത്. തുടർന്ന് സെപ്റ്റംബർ 6-ന് ഐഫോൺ ഉപയോഗിച്ച് വെറും 15 മിനിറ്റ് കൊണ്ടാണ് ഈ വീഡിയോ ചിത്രീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജൂലൈ മാസത്തിൽ നടന്ന ലേലത്തിൽ നിന്ന് ഈ കാർ വാങ്ങിയ വ്യക്തിയാണ് എസാമിന്റെ സുഹൃത്ത്.

നേരത്തെ ക്ലബ് ബൗൺസർ, പാചകക്കാരൻ, ഡെലിവറി ഡ്രൈവർ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് എസാം പൂർണ്ണമായും ഭക്ഷണശാല ബിസിനസിലേക്ക് ഇറങ്ങിയത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പുതിയ ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വീഡിയോ ഹിറ്റായെങ്കിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകാൻ താല്പര്യമില്ലെന്നും, കൂടുതൽ ആളുകളെ കടയിലേക്ക് ആകർഷിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും എസാം കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)