2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മഞ്ജു വാര്യർ- മുകേഷ് ചിത്രം 'ഹാപ്പി ലൂപ്പ്' ഫസ്റ്റ്ലുക്ക് ഇന്ന് പുറത്തിറങ്ങും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 05:05 AM
പങ്കുവെക്കുക:
മഞ്ജു വാര്യർ- മുകേഷ് ചിത്രം 'ഹാപ്പി ലൂപ്പ്' ഫസ്റ്റ്ലുക്ക് ഇന്ന് പുറത്തിറങ്ങും
മഞ്ജു വാര്യർ- മുകേഷ് ചിത്രം 'ഹാപ്പി ലൂപ്പ്' ഫസ്റ്റ്ലുക്ക് ഇന്ന് പുറത്തിറങ്ങുംകേരളപ്രഭാതം

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹാപ്പി ലൂപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും.

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹാപ്പി ലൂപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. 'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആനന്ദ് മേനോൻ ഒരുക്കുന്ന ചിത്രമാണിത്.

മുകേഷ്, മധു വാര്യർ, വി.കെ. പ്രകാശ്, ജെ.പി. തുമിനാട്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രനാണ് ചിത്രം നിർമിക്കുന്നത്. ആഷിഖ് ഐമർ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കറും എഡിറ്റിങ് കണ്ണൻ മോഹനും നിർവഹിക്കുന്നു. ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നാണ് സംഗീതം.

കൃപേഷ് അയ്യപ്പൻകുട്ടിയാണ് പ്രൊഡക്ഷൻ ഡിസൈനർ. അനീഷ് സി. സലിം (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ), ഷബീർ മലവട്ടത്ത് (പ്രൊഡക്ഷൻ കൺട്രോളർ), ബിനു ജി. നായർ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), റോണക്സ് സേവ്യർ (മേക്കപ്പ്), ലിജി പ്രേമൻ (വസ്ത്രാലങ്കാരം) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. വി.എഫ്.എക്സ് നിർവഹിക്കുന്നത് പ്രോമൈസ് ആണ്. രോഹിത് കെ. സുരേഷ് സ്റ്റിൽസും എ.എസ്. ദിനേശ്, ശബരി എന്നിവർ പി.ആർ.ഒ ചുമതലയും നിർവഹിക്കുന്നു. റോസ്റ്റഡ് പേപ്പർ ആണ് പോസ്റ്റർ ഡിസൈൻ, ദിലീപൻ ജി. കൃഷ്ണയാണ് ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)