‘ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം’; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ഡല്‍ഹി: നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്. ഇന്ന് ബിജെപി സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചുവെന്നും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പ്രതിപക്ഷ നേതാവിനും ജനപ്രതിനിധികള്‍ക്കും നേരെയുള്ള ഈ ആക്രമണം ഭരണഘടനയ്ക്കു നേരെയുള്ള ആക്രമണം കൂടിയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം ഒരു ‘കറുത്ത ദിനം’ ആയി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു. സംസ്ഥാന, ജില്ലാ, ബ്ലോക്ക്/മണ്ഡലം തലങ്ങളില്‍ നാളെ വമ്പിച്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കുന്നു. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുകയും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുകയും ചെയ്യുന്നത് വരെ ഇന്ത്യന്‍




