2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 09:00 AM
പങ്കുവെക്കുക:
റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചുകേരളപ്രഭാതം

റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം അങ്ങാടിപ്പുറം സ്വദേശി വടക്കേക്കര ഫസലുദ്ദീൻ (52) മരിച്ചു. നാഷണൽ ഗാർഡ് ആശുപത്രിയിൽ വെച്ച് മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

റിയാദ്: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. അങ്ങാടിപ്പുറം പരിയാപുരം സ്വദേശി വടക്കേക്കര ഫസലുദ്ദീൻ (52) ആണ് റിയാദ് നാഷണൽ ഗാർഡ് ആശുപത്രിയിൽ മരിച്ചത്.നാല് ദിവസം മുമ്പാണ് ഇദ്ദേഹം താമസിച്ചിരുന്ന മുറിയിൽ തീപിടിത്തമുണ്ടായത്. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഫസലുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഫസ്‌ല. മകൻ: മുഹമ്മദ് ഫഹീം.മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ചെയർമാൻ റഫീഖ് ചെറുമുക്ക് എന്നിവരുടെ മേൽനോട്ടത്തിൽ ജാഫർ വീമ്പൂർ, അൻസിഫ് പുത്തനങ്ങാടി, നസീർ കണ്ണീരി, മനാഫ് പരിയാപുരം, ബന്ധുവായ ഷിയാഫ് എന്നിവരാണ് ഇതിനായി രംഗത്തുള്ളത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)