2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കാത്തിരിപ്പിനൊടുവിൽ പൃഥ്വി ചിത്രം 'ഖലീഫ' ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു; എവിടെ കാണാം?

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 05:05 AM
പങ്കുവെക്കുക:
കാത്തിരിപ്പിനൊടുവിൽ പൃഥ്വി ചിത്രം 'ഖലീഫ' ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു; എവിടെ കാണാം?
കാത്തിരിപ്പിനൊടുവിൽ പൃഥ്വി ചിത്രം 'ഖലീഫ' ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു; എവിടെ കാണാം?കേരളപ്രഭാതം

പൃഥ്വിരാജിന്റെ മാസ് ആക്ഷൻ ചിത്രം 'ഖലീഫ' ഒക്ടോബർ ಒമ്പത് മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളിൽ 50 കോടിയിലധികം നേട്ടം കൊയ്ത സിനിമ വൻ പ്രേക്ഷക പിന്തുണയോടെയാണ് ഒടിടിയിലേക്ക് എത്തുന്നത്.

കൊച്ചി: ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച പൃഥ്വിരാജ് - വൈശാഖ് കൂട്ടുകെട്ടിന്റെ മാസ് ആക്ഷൻ ചിത്രം 'ഖലീഫ' ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ ഒമ്പത് മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കും.

തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 50 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആദ്യദിനം മാത്രം 14.5 കോടി രൂപയുടെ റെക്കോർഡ് ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.

ജിനു ഇന്നൊവേഷന്റെ ബാനറിൽ ജിനു എബ്രഹാം, സൂരജ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാണം സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്. 'മാമ്പറക്കൽ ആമിർ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ 'മാമ്പറക്കൽ അഹമ്മദ് അലി'യായി മോഹൻലാലും 'ഐവർ അലക്സാണ്ടർ' ആയി ടൊവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തുന്നതും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ ആക്ഷൻ രംഗങ്ങളും മാസ്സ് ലുക്കുമാണ് സിനിമയുടെ പ്രധാന ആകർഷണം. യുവജനങ്ങളും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രം വൻ വിജയമായി തിയേറ്ററുകളിൽ മുന്നേറുന്നതിനിടെയാണ് ഒടിടി പ്രവേശനത്തിന് ഒരുങ്ങുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)