
'പ്രിയദർശിനി' കാരണം ദുരിതം', സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് 14ന്
'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയും ബസ് ചാർജ് വർധനയും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയും ബസ് ചാർജ് വർധനയും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

തൃശ്ശൂർ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ നീന്തൽക്കുളത്തിലെ താൽക്കാലിക മേൽക്കൂര തകർന്നുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം കാലാവസ്ഥയ്ക്ക് മേൽ ചാരി തൃശ്ശൂർ ഡിഡിഇ സമർപ്പിച്ച റിപ്പോർട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അപകടത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടും സംഭവത്തിൽ കേസെടുക്കാൻ പൊലീസ് മടിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ സിറ്റി കമ്മീഷണർക്ക് പരാതി നൽകി.

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ അപകടമുണ്ടായിട്ടും പരാതിക്കാരില്ലെന്ന ന്യായം പറഞ്ഞ് കേസെടുക്കാതെ പൊലീസും, അന്വേഷണം റൂഫിങ് തകർന്നതിൽ മാത്രം ഒതുക്കി വിദ്യാഭ്യാസ വകുപ്പും. സംഘാടക സമിതി യോഗം ഒരുതവണ പോലും ചേരാതെയാണ് മേള നടത്തിയതെന്നും സംഘാടനത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായും വിവരങ്ങൾ പുറത്തുവന്നു.

ഗുരുവായൂർ റൂട്ടിൽ ബസ് തടഞ്ഞ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച 27 കേസുകളിലെ പ്രതി പാടൂർ സ്വദേശി സിയാദ് (30) പിടിയിലായി. റോഡിൽ നിന്ന് മാറാൻ പറഞ്ഞതിലുള്ള വിരോധത്താൽ ആയുധവുമായി ബസ്സിൽ കയറി ആക്രമണം നടത്തുകയായിരുന്നു ഇയാൾ.

യു.ഡി.എഫ് തരംഗത്തിലും തൃശൂർ ജില്ലയിലെ ആറ് സീറ്റുകൾ നിലനിർത്താനായെന്ന് സി.പി.എം വിശാല ജില്ലാ കമ്മിറ്റി വിലയിരുത്തി. ചില മണ്ഡലങ്ങളിലെ വോട്ടുചോർച്ചയും ഇരിങ്ങാലക്കുടയിലെ തോൽവിയും പരിശോധിക്കാനും ബി.ജെ.പി മുന്നേറ്റത്തെ ചെറുക്കാനും യോഗത്തിൽ തീരുമാനമായി.