മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

വയനാട്: മുട്ടില്‍ മരംകൊള്ള കേസിന്റെ പുനരന്വേഷണം അനിശ്ചിതത്വത്തില്‍. വിഷയത്തില്‍ വനംവകുപ്പും റവന്യൂ വകുപ്പും രണ്ട് തട്ടിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഫയല്‍ നീക്കം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുനരന്വേഷണം വേണമെന്ന നിലപാടിലാണ് വനംവകുപ്പുള്ളത്. എന്നാല്‍ റവന്യൂ വകുപ്പിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയരുന്നത്. ( Muttil Tree Felling: Re-investigation delayed)
2020 ഒക്ടോബര്‍ 24ന് ഉത്തരവിറങ്ങിയത് മുതലുള്ള ഫയലുകളെല്ലാം റവന്യൂ വകുപ്പിന്റെ കൈവശമാണുള്ളത്. ഇത് വനംവകുപ്പിന് കൈമാറേണ്ടതാണ്. പുനരന്വേഷണം വേണമെന്ന നിലപാട് സര്‍ക്കാരും വനംവകുപ്പും സ്വീകരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കോ വനംവകുപ്പിനോ ഫയലുകള്‍ നല്‍കിയിട്ടില്ല. മരംമുറിക്ക് വഴിവച്ച വിവാദ ഉത്തരവ് ഇറക്കിയതും റവന്യൂ വകുപ്പാണ്. ഫയലുകള്‍ കോള്‍ഡ് സ്‌റ്റോറേജിലാക്കി വയ്ക്കുന്ന ഇത്തരം നീക്കങ്ങള്‍ അന്വേഷണത്തെ അട്ടിമറിയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയം ശക്തമാകുകയാണ്




