2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'എന്റെ ഫോണ്‍ തിരികെ തരൂ'; നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കത്തയച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 02:14 PM
പങ്കുവെക്കുക:
'എന്റെ ഫോണ്‍ തിരികെ തരൂ'; നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കത്തയച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍
'എന്റെ ഫോണ്‍ തിരികെ തരൂ'; നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കത്തയച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍കേരളപ്രഭാതം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിവാദങ്ങൾക്ക് പിന്നാലെ പിടിച്ചെടുത്ത തന്റെ ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പാക് താരം മുഹമ്മദ് റിസ്വാൻ എൻസിസിഐഎയ്ക്ക് കത്തയച്ചു. ലാഹോർ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെയുള്ള അന്വേഷണ കാരണം വ്യക്തമാക്കണമെന്നും താരം ആവശ്യപ്പെട്ടത്.

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അപ്രതീക്ഷിത തോൽവിക്കും ഡ്രസ്സിങ് റൂം വിവരങ്ങൾ ചോർന്നതടക്കമുള്ള വിവാദങ്ങൾക്കും പിന്നാലെ സൈബർ ഏജൻസി പിടിച്ചെടുത്ത ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (NCCIA) ആണ് താരം കത്തയച്ചത്. തനിക്കെതിരെയുള്ള അന്വേഷണത്തിന്റെ യഥാർഥ കാരണം വ്യക്തമാക്കണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 31-ന് ലോർഡ്സ് ടെസ്റ്റിന് പിന്നാലെയായിരുന്നു അന്വേഷണ ഏജൻസി റിസ്വാന്റെ ഫോൺ പിടിച്ചെടുത്തത്. മൂന്ന് മണിക്കൂറിനുള്ളിൽ ഫോൺ മടക്കി നൽകുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നതെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും തിരികെ നൽകിയിരുന്നില്ല. ഇതിനെത്തുടർന്ന് താരം നൽകിയ ഹരജിയിൽ, ഫോൺ വീണ്ടെടുക്കാൻ കോടതിയെ സമീപിക്കാമെന്ന് ലാഹോർ ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിസ്വാൻ എൻ.സി.സി.ഐ.എക്ക് ഔദ്യോഗികമായി കത്തയച്ചത്. എൻ.സി.സി.ഐ.എയുടെ അന്വേഷണാധികാരത്തെ ചോദ്യം ചെയ്ത് റിസ്വാൻ നൽകിയ ഹരജി കോടതി തള്ളിയെങ്കിലും താരത്തെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിനിടെ പാക് ടീമിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് സൈബർ ഏജൻസിയുടെ അന്വേഷണം. പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് റിസ്വാൻ, ഇമാം ഉൽ ഹഖ് ഉൾപ്പെടെ ഏഴ് കളിക്കാരെ പി.സി.ബി നാട്ടിലേക്ക് തിരിച്ചുവിളിക്കുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സൈബർ ഏജൻസിയുടെ അന്വേഷണവും ഫോൺ പിടിച്ചെടുക്കലും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)