2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

‘ട്രിപ്പിൾ’ സെഞ്ചറിയിൽ ‘കരീബിയന്‍’കൊടുങ്കാറ്റ് ​; ഇന്ത്യയ്‌ക്കെതിരെ 400+ ടോട്ടൽ; ജയിക്കാൻ വേണ്ടത് റെക്കോര്‍ഡ് ​ചേസ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 05:10 PM
പങ്കുവെക്കുക:
‘ട്രിപ്പിൾ’ സെഞ്ചറിയിൽ ‘കരീബിയന്‍’കൊടുങ്കാറ്റ് ​; ഇന്ത്യയ്‌ക്കെതിരെ 400+ ടോട്ടൽ; ജയിക്കാൻ വേണ്ടത് റെക്കോര്‍ഡ് ​ചേസ്
‘ട്രിപ്പിൾ’ സെഞ്ചറിയിൽ ‘കരീബിയന്‍’കൊടുങ്കാറ്റ് ​; ഇന്ത്യയ്‌ക്കെതിരെ 400+ ടോട്ടൽ; ജയിക്കാൻ വേണ്ടത് റെക്കോര്‍ഡ് ​ചേസ്കേരളപ്രഭാതം

വെസ്റ്റ് ഇൻഡീസ് ബാറ്റർമാരായ കാംബെൽ, ഷായ് ഹോപ്, ജാങ്കൂ എന്നിവർ സെഞ്ചുറി നേടിയതോടെ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വിൻഡീസ് 405/7 റൺസ് അടിച്ചുകൂട്ടി. 406 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് പരമ്പരയിൽ ഒപ്പമെത്താൻ റെക്കോർഡ് ചേസ് അനിവാര്യമാണ്.

ഗുവാഹത്തി: കാര്യവട്ടത്തെ റൺ വരൾച്ചക്ക് ഗുവാഹത്തിയിൽ 'മൂന്നിരട്ടി' മധുരവുമായി തിരിച്ചടിച്ച് വെസ്റ്റ് ഇൻഡീസ്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ മൂന്ന് ബാറ്റർമാർ സെഞ്ചുറിയുമായി ആറാടിയപ്പോൾ വിൻഡീസ് പടുത്തുയർത്തിയത് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസെന്ന കൂറ്റൻ സ്കോർ. ഇന്ത്യക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ഏകദിന ടോട്ടലാണിത്. ജയിക്കാൻ ഇന്ത്യക്ക് റെക്കോർഡ് ചേസ് വേണം.

ജോൺ കാംബെൽ (101), ക്യാപ്റ്റൻ ഷായ് ഹോപ് (104), അമീർ ജാങ്കൂ (114) എന്നിവരുടെ കടന്നാക്രമണമാണ് വിൻഡീസിന് മലയോര മൈതാനത്ത് റൺമലയൊരുക്കിയത്. വെറും 68 പന്തിൽ അഞ്ച് സിക്സും ഒമ്പത് ഫോറുമടങ്ങുന്നതായിരുന്നു കാംബെലിന്റെ വെടിക്കെട്ട് ഇന്നിങ്സ്. ഹോപ് 94 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 104 റൺസ് നേടിയപ്പോൾ 77 പന്തിൽ 13 ഫോറും മൂന്ന് സിക്സറും പറത്തി 114 റൺസെടുത്ത ജാങ്കൂ കരിയറിലെ മികച്ച സ്കോറും കുറിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് ഓപ്പണർ കീസി കാർട്ടി (9) പുറത്തായെങ്കിലും പിന്നാലെയെത്തിയ കാംബെൽ-ഹോപ് സഖ്യം രണ്ടാം വിക്കറ്റിൽ 110 റൺസ് കൂട്ടിച്ചേർത്തു. തുടർന്നെത്തിയ ജാങ്കൂവും വിട്ടുകൊടുത്തില്ല. മൂന്നാം വിക്കറ്റിൽ ഹോപ്പുമൊത്ത് 182 റൺസാണ് ജാങ്കൂ അടിച്ചുകൂട്ടിയത്. 40-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ ബൗളർമാർക്കായത്. കുൽദീപ് യാദവിന്റെ പന്തിൽ അക്വിബ് നബിക്ക് ക്യാച്ച് നൽകി ഹോപ് മടങ്ങുമ്പോൾ സ്കോർ 300 കടന്നിരുന്നു.

തുടർന്ന് വെടിക്കെട്ട് വീരൻ ഷെഫാനെ റുഥർഫോർഡിനെ (0) നേരിട്ട ആദ്യ പന്തിൽ തന്നെ ഗുർനൂർ ബ്രാർ മടക്കി. 43-ാം ഓവറിൽ ജാങ്കൂവിനെ രവീന്ദ്ര ജഡേജ റുതുരാജ് ഗെയ്ക്‌വാദിന്റെ കൈകളിലെത്തിച്ചു. കീമോ പോൾ (3), അൽസാരി ജോസഫ് (8) എന്നിവർ വേഗത്തിൽ പുറത്തായപ്പോൾ റോസ്റ്റൺ ചേസും (29) ഷമാർ ജോസഫും (14*) ചേർന്ന് വിൻഡീസ് സ്കോർ 400 കടത്തി.

ഇന്ത്യൻ ബൗളർമാർ വലിയ ശിക്ഷയാണ് ഗുവാഹത്തിയിൽ ഏറ്റുവാങ്ങിയത്. ഗുർനൂർ ബ്രാർ 10 ഓവറിൽ 96 റൺ വഴങ്ങിയപ്പോൾ അരങ്ങേറ്റക്കാരൻ അക്വിബ് നബി 8.5 ഓവറിൽ 84 റൺസ് വഴങ്ങി. സ്പിന്നർമാരായ രവീന്ദ്ര ജഡേജ (10 ഓവറിൽ 75), കുൽദീപ് യാദവ് (10 ഓവറിൽ 65) എന്നിവരും റൺസ് വിട്ടുകൊടുക്കുന്നതിൽ വള്ളിച്ചില്ല.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)