2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രഞ്ജി ട്രോഫി: സഞ്ജു ഇല്ല, ജാര്‍ഖണ്ഡിനെതിരെ വിഷ്ണു വിനോദ് നയിക്കും; കരുത്തുറ്റ ടീമുമായി കേരളം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 11:43 AM
പങ്കുവെക്കുക:
രഞ്ജി ട്രോഫി: സഞ്ജു ഇല്ല, ജാര്‍ഖണ്ഡിനെതിരെ വിഷ്ണു വിനോദ് നയിക്കും; കരുത്തുറ്റ ടീമുമായി കേരളം
രഞ്ജി ട്രോഫി: സഞ്ജു ഇല്ല, ജാര്‍ഖണ്ഡിനെതിരെ വിഷ്ണു വിനോദ് നയിക്കും; കരുത്തുറ്റ ടീമുമായി കേരളംകേരളപ്രഭാതം

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെതിരെ വിഷ്ണു വിനോദ് കേരളത്തെ നയിക്കും; സഞ്ജു സാംസൺ ടീമിലില്ല.

തിരുവനന്തപുരം: വരാനിരിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് ടീമിന്റെ നായകൻ. സൂപ്പർ താരം സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകിയുള്ള 18 അംഗ ശക്തമായ നിരയെയാണ് മുൻ ഗോവൻ താരം സ്വപ്നിൽ അസ്നോദ്കർ പരിശീലകനായുള്ള കേരള സംഘം അണിനിരത്തുന്നത്.

ഈ മാസം 11 മുതൽ 14 വരെ ജംഷെഡ്പൂരിൽ വെച്ചാണ് ജാർഖണ്ഡിനെതിരായ കേരളത്തിന്റെ ആദ്യ മത്സരം. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, മുൻ ക്യാപ്റ്റൻ കൂടിയായ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ തുടങ്ങിയ കരുത്തരായ ബാറ്റർമാരാണ് മുൻനിരയിലുള്ളത്. ജലജ് സക്സേനയ്ക്കൊപ്പം ആദിത്യ സർവാതെയും അതിഥി താരങ്ങളായി സ്പിൻ നിരയ്ക്ക് കരുത്തേകും. എം.ഡി. നിധീഷ്, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം എന്നിവർ പേസ് ബൗളിങ് വിഭാഗം കൈകാര്യം ചെയ്യും.

ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് ഇത്തവണ കേരളം മത്സരിക്കുന്നത്.

കേരള ടീം:

വിഷ്ണു വിനോദ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ.എസ്, അഭിജിത് പ്രവീൺ വി., നിധീഷ് എം.ഡി, ഈഡൻ ആപ്പിൾ ടോം, പവൻ രാജ്, ബേസിൽ എൻ.പി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)