ഇസ്രായേലിലേക്ക് പോയ ഫ്‌ളൈദുബായ് വിമാനം അടിയന്തിര സാഹചര്യം കാണിച്ചു തിരിച്ചുപറന്നു ; ആശങ്ക
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ദുബായ്: 174 യാത്രക്കാരുമായി ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം വടക്കൻ സൗദിക്ക് മുകളിൽവെച്ച് അടിയന്തരമായി തിരിച്ചുവിട്ടു. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതാണോ അതോ സുരക്ഷാ പ്രശ്നമാണോ എന്ന് വ്യക്തമല്ല.
ദുബായ്: ഇസ്രായേലിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം അടിയന്തര സാഹചര്യത്തെത്തുടർന്ന് വഴിതിരിച്ചുവിട്ടു. 174 യാത്രക്കാരുമായി ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനമാണ് വടക്കൻ സൗദി അറേബ്യക്ക് മുകളിൽവെച്ച് അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിച്ച് തിരികെ പറന്നത്. സംഭവത്തിൽ യാത്രക്കാരുടെയും ബന്ധുക്കളുടെയും ആശങ്ക വർധിച്ചിട്ടുണ്ട്.
ബോയിങ് 737 മാക്സ് വിമാനത്തിന്റെ പാതയിൽ പെട്ടെന്ന് മാറ്റം സംഭവിച്ചതായി 'ഫ്ലൈറ്റ്റഡാർ 24' ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നു. സാങ്കേതിക തകരാറാണോ അതോ സുരക്ഷാ പ്രശ്നങ്ങളാണോ അടിയന്തര തിരിച്ചുപോക്കിന് കാരണമെന്ന് വ്യക്തമല്ല.
സൗദിയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപത്തുവെച്ചാണ് വിമാനത്തിന്റെ വിവരങ്ങൾ അവസാനമായി ട്രാക്കിങ് സൈറ്റുകളിൽ കാണാനായത്. നിലവിൽ ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകളിൽ നിന്ന് വിമാനം അപ്രത്യക്ഷമായിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടിയന്തര യോഗം ചേർന്നു. സാഹചര്യം വിലയിരുത്തുന്നതിനായി ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഫ്ലൈദുബായ് വിമാനത്തെ പിന്തുടർന്ന് അയച്ചതായും റിപ്പോർട്ടുകളുണ്ട്.




