2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ജീവനക്കാരെ കാണാതായി, തെരച്ചിൽ ഊർജ്ജിതം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:40 PM
പങ്കുവെക്കുക:
കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ജീവനക്കാരെ കാണാതായി, തെരച്ചിൽ ഊർജ്ജിതം
കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ജീവനക്കാരെ കാണാതായി, തെരച്ചിൽ ഊർജ്ജിതംകേരളപ്രഭാതം

കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം; ഒരെണ്ണം മുങ്ങി, ജീവനക്കാരെ കാണാതായി. ബൾഗേറിയൻ തീരത്തുണ്ടായ ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് സംശയിക്കുന്നതായി മാരിടൈം ഏജൻസികൾ.

സോഫിയ: കരിങ്കടലിൽ നാറ്റോ അംഗരാജ്യമായ ബൾഗേറിയൻ തീരത്തിന് സമീപം രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ തകർന്ന ഒരു കപ്പൽ കടലിൽ മുങ്ങി. കാണാതായ ജീവനക്കാർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ബൾഗേറിയൻ പ്രധാനമന്ത്രി റുമെൻ രാദേവ് പ്രതികരിച്ചു.

കിഴക്കൻ ബൾഗേറിയൻ തീരദേശ പട്ടണമായ ബയാലയിൽ നിന്ന് 112 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലാണ് സംഭവമുണ്ടായത്. ആകാശത്തുനിന്നും കടൽമാർഗ്ഗവും ഒരുപോലെ ഡ്രോൺ ആക്രമണം നടക്കുകയായിരുന്നു. പ്രദേശത്ത് റഷ്യൻ ഹൈബ്രിഡ് യുദ്ധതന്ത്രങ്ങൾ ശക്തമാകുന്നതിനിടയിലാണ് പുതിയ സംഭവം. ബൾഗേറിയൻ തീരത്തിന് സമീപം ഇത്തരമൊരു ആക്രമണം ആദ്യമായാണെന്ന് മാരിടൈം കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

ടോഗോയുടെ പതാകയേന്തിയ 'അൽഫ വട്ടാൻ', പലാവുവിന്റെ പതാകയേന്തിയ 'ഏബിൾ' എന്നീ ചരക്കുകപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ബ്രിട്ടീഷ് മാരിടൈം റിസ്ക് മാനേജ്മെന്റ് ഗ്രൂപ്പായ വാൻഗാർഡ് അറിയിച്ചു. ധാന്യങ്ങൾ കൊണ്ടുപോയ കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരിലൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

എന്നാൽ, ടോഗോയുടെ പതാക വച്ച രണ്ടാമത്തെ കപ്പൽ ആക്രമണത്തിൽ പൂർണ്ണമായി മുങ്ങിപ്പോവുകയായിരുന്നു. ഇതിലെ ജീവനക്കാരെയാണ് കാണാതായിരിക്കുന്നത്. മേഖലയിൽ വൻതോതിൽ ഇന്ധന ചോർച്ചയുണ്ടായിട്ടുണ്ടോ എന്നും ബൾഗേറിയൻ അധികൃതർ പരിശോധിച്ചുവരികയാണ്.

ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് സംശയിക്കുന്നതായി മാരിടൈം സെക്യൂരിറ്റി ഏജൻസികൾ സൂചിപ്പിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. റഷ്യ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

സൗദി-ഹൂത്തി സംഘർഷം കനക്കുന്നു, വിമാനത്താവളങ്ങളും ഓയിൽ റിഫൈനറികളും ലക്ഷ്യമിട്ടു, ഹോർമുസിൽ കപ്പലിന് നേരെയും ആക്രമണം, 11 ഇന്ത്യക്കാർക്ക് പരിക്ക്
അന്തർദേശീയം