2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കരിങ്കടലിലെ ആക്രമണം: കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരും സുരക്ഷിതരെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 04:10 AM
പങ്കുവെക്കുക:
കരിങ്കടലിലെ ആക്രമണം: കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരും സുരക്ഷിതരെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി
കരിങ്കടലിലെ ആക്രമണം: കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരും സുരക്ഷിതരെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസികേരളപ്രഭാതം

കരിങ്കടലിൽ ആക്രമിക്കപ്പെട്ട 'എം.വി റോയാഡ് മമ്മാഡോവ്' കപ്പലിലെ മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും, പരിക്കേറ്റ ഒരാൾക്ക് റൊമാനിയയിൽ ചികിത്സ നൽകിവരുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു.

ബുക്കാറസ്റ്റ്: കരിങ്കടലിൽ ആക്രമണത്തിനിരയായ ചരക്കുകപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരിൽ പരിക്കേറ്റ ഒരാൾക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി വരികയാണ്.

കരീബിയൻ ദ്വീപ് രാജ്യമായ സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാകയേന്തിയ 'എം.വി റോയാഡ് മമ്മാഡോവ്' എന്ന കപ്പലിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. തുർക്കി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. ആക്രമണത്തിൽ കപ്പലിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.

പരിക്കേറ്റവരെ റൊമാനിയയിലെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിവരികയാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പരിക്കേറ്റ ഇന്ത്യൻ നാവികന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. കപ്പലിലെ ഇന്ത്യൻ ജീവനക്കാരുമായി റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ മനോജ് മോഹപാത്ര നേരിട്ട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

സൗദി-ഹൂത്തി സംഘർഷം കനക്കുന്നു, വിമാനത്താവളങ്ങളും ഓയിൽ റിഫൈനറികളും ലക്ഷ്യമിട്ടു, ഹോർമുസിൽ കപ്പലിന് നേരെയും ആക്രമണം, 11 ഇന്ത്യക്കാർക്ക് പരിക്ക്
അന്തർദേശീയം