2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സൗദിയിലെ വിമാനത്താവളങ്ങളിൽ ആക്രമണം; മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ട് അതോറിറ്റി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 06:30 AM
പങ്കുവെക്കുക:
സൗദിയിലെ വിമാനത്താവളങ്ങളിൽ ആക്രമണം; മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ട് അതോറിറ്റി
സൗദിയിലെ വിമാനത്താവളങ്ങളിൽ ആക്രമണം; മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ട് അതോറിറ്റികേരളപ്രഭാതം

സൗദിയിലെ അബഹ, റിയാദ് വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും വിമാനത്താവളങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

​റിയാദ്: സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെട്ടു. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേറ്റു. സിവില്‍ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന ആക്രമണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടത്.

​ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടത്. സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരായ പ്രവാസികളും അടക്കം 28 പേർക്ക് ഇവിടെ പരിക്കേറ്റു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.

​ബുധനാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സുഡാനീസ് പൗരനാണ് മരണപ്പെട്ടത്. അഞ്ച് സൗദി സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു പാകിസ്താൻ പൗരൻ എന്നിവരടക്കം എട്ടുപേർക്കാണ് റിയാദിൽ പരിക്കേറ്റത്.

​പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് ആക്രമണങ്ങളിലും വിമാനത്താവള കെട്ടിടങ്ങൾക്ക് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികളുമായി ചേർന്ന് നാശനഷ്ടങ്ങളുടെ പൂർണവിവരങ്ങൾ വിലയിരുത്തി വരികയാണെന്നും യാത്രാക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിമാനത്താവളങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതായും ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)