2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 120 രൂപയാണ് കുറഞ്ഞത്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 08:58 AM
പങ്കുവെക്കുക:
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 120 രൂപയാണ് കുറഞ്ഞത്
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 120 രൂപയാണ് കുറഞ്ഞത്കേരളപ്രഭാതം

സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴ്ന്നു; പവന് 120 രൂപ കുറഞ്ഞ് 1,09,280 രൂപയിലെത്തി.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ആശ്വാസം. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,280 രൂപയായും ഒരു ഗ്രാമിന്റേത് 13,660 രൂപയായും താഴ്ന്നു.

അമേരിക്കയിൽ പുറത്തുവന്ന തൊഴിൽ റിപ്പോർട്ടും ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരതയുമാണ് വിപണിയിൽ പ്രതിഫലിച്ചത്. പ്രതീക്ഷിച്ച തൊഴിൽ വളർച്ച അമേരിക്ക കൈവരിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇതിനുപുറമെ, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്നതും, ഡോളറിന്റെ കരുത്തും യു.എസ് ബോണ്ട് യീൽഡ് വർധിച്ചതും സ്വർണവിലയുടെ പോക്കിനെ സ്വാധീനിക്കുന്നുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)