2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

2027 ൽ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? കഫേ 3 ചട്ടങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 02:42 PM
പങ്കുവെക്കുക:
2027 ൽ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? കഫേ 3 ചട്ടങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
2027 ൽ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? കഫേ 3 ചട്ടങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർകേരളപ്രഭാതം

കഫേ-3 ചട്ടങ്ങൾ പ്രഖ്യാപിച്ചു: രാജ്യത്ത് വിൽക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി പുതിയ 'കഫേ-3' ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി (CAFE-III) മൂന്നാം ഘട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ ഒന്നു മുതൽ 2032 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്കാണ് പുതിയ നിർദേശങ്ങൾ ബാധകമാകുക. വാഹന നിർമാതാക്കൾക്ക് ഘട്ടംഘട്ടമായി പുതിയ മാനദണ്ഡങ്ങളിലേക്ക് മാറാൻ അഞ്ചുവർഷത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിർമിക്കുന്നതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. വാഹനം പുറത്തുവിടുന്ന ശരാശരി ഇന്ധന ഉപഭോഗമാണ് കഫേ മാനദണ്ഡങ്ങളിലൂടെ നിരീക്ഷിക്കുന്നത്. ഓരോ കമ്പനിയും ഉൽപ്പാദിപ്പിക്കുന്ന വാഹനങ്ങളുടെ ശരാശരി ഭാരം കണക്കാക്കിയാണ് നിർദിഷ്ട ലക്ഷ്യങ്ങൾ തീരുമാനിക്കുന്നത്. അതിനാൽ തന്നെ ഹാച്ച്ബാക്കുകൾക്കും വലിയ എസ്‌യുവികൾക്കും ഒരേ മൈലേജ് മാനദണ്ഡമായിരിക്കില്ല നൽകുക.

പുതിയ ബെഞ്ച്മാർക്ക് പ്രകാരം വാഹന നിർമാതാക്കളുടെ ശരാശരി ഇന്ധന ഉപഭോഗ പരിധി 2027–28ൽ 100 കിലോമീറ്ററിന് 3.996 ലിറ്ററായിരുന്നത് 2031–32 ഓടെ 3.3273 ലിറ്ററായി കുറയ്ക്കണമെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശം. നിയമം നിലവിൽ വന്നയുടൻ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ ഇന്ധനച്ചെലവിൽ പെട്ടെന്ന് 16.7 ശതമാനം കുറവ് പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും, വരും വർഷങ്ങളിൽ കൂടുതൽ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ വിപണിയിലെത്താൻ ഇത് വഴിയൊരുക്കും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)