2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സുതാര്യ തെരഞ്ഞെടുപ്പിനായി പോരാട്ടം തുടരും: വി ഡി സതീശൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 03:51 PM
പങ്കുവെക്കുക:
സുതാര്യ തെരഞ്ഞെടുപ്പിനായി പോരാട്ടം തുടരും: വി ഡി സതീശൻ
സുതാര്യ തെരഞ്ഞെടുപ്പിനായി പോരാട്ടം തുടരും: വി ഡി സതീശൻകേരളപ്രഭാതം

തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരായ പോരാട്ടം തുടരുമെന്നും ജനാധിപത്യത്തെ നിശബ്ദമാക്കാനാവില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

ന്യൂഡൽഹി: ജനാധിപത്യത്തെ നിശബ്ദമാക്കാൻ ആകില്ലെന്നും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെയും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുമായുള്ള പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യ എം.പിമാർക്കും പിന്തുണ അറിയിക്കാനാണ് ഡൽഹിയിലെത്തിയതെന്നും അദ്ദേഹം ‘എക്സ്’ (ട്വിറ്റർ) കുറിച്ചു.

തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം തുടർച്ചയായി നാലാം ദിവസവും തലസ്ഥാനത്ത് ശക്തമായി തുടരുകയാണ്. പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ബാരഖംബ സ്റ്റേഷനിലേക്ക് മാറ്റി. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, ഇടത് എം.പിമാർ എന്നിവരും പൊലീസ് സ്റ്റേഷനിലെത്തി.

ആദ്യം പൊലീസ് തടഞ്ഞുവെച്ചെങ്കിലും പിന്നീട് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചു. അതിനിടെ, രാഹുൽ ഗാന്ധിയെ കൊണ്ടുപോയ പൊലീസ് വാഹനത്തിന്റെ ടയർ പ്രവർത്തകർ പഞ്ചറാക്കുകയും വാഹനത്തിന് മുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിന്റെ വാഹനം പൊലീസ് തടഞ്ഞതിനെ ചൊല്ലിയും വൻ തർക്കവും അസ്വാരസ്യങ്ങളും ഉടലെടുത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)