2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 03:48 AM
പങ്കുവെക്കുക:
ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി
ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലികേരളപ്രഭാതം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയും വിവിധ സംഘടനകളും പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ഇന്ന് തുടക്കമാകും. ജന്തർമന്തറിലേക്ക് എസ്.എഫ്.ഐയും ഡിവൈ.എഫ്.ഐയും നടത്തുന്ന മാർച്ചിന് അനുമതി നിഷേധിച്ച ഡൽഹി പോലീസ് തലസ്ഥാനത്ത് കനത്ത ജാഗ്രത ഏർപ്പെടുത്തി.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയും കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളാണ് ഇന്ന് ആരംഭിക്കുന്നത്. വിവിധ ബഹുജന സംഘടനകളും ഇന്ന് ഡൽഹി കേന്ദ്രീകരിച്ച് സമരരംഗത്തിറങ്ങും.

​പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിവൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകൾ ജന്തർമന്തറിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല. സി.ജെ.പിയുടെ പ്രക്ഷോഭ പരിപാടികൾ മുംബൈയിലാണ് നടക്കുക.

​രാജ്യത്താകമാനം പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി 'ഇന്ത്യ' മുന്നണി പ്രഖ്യാപിച്ച ഒരാഴ്ച നീളുന്ന ജില്ലാതല പ്രതിഷേധങ്ങൾക്കും ഇന്ന് തുടക്കമാകും. സമരങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയും ജാഗ്രതയുമാണ് പോലീസ്ഏർപ്പെടുത്തിയിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)