2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സ്നേഹത്തിന്റെ കടയിൽ ധീരതയ്ക്ക് ഇടമില്ലേ?' സ്മിത്ത് മച്ചാറിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല, രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 05:30 AM
പങ്കുവെക്കുക:
സ്നേഹത്തിന്റെ കടയിൽ ധീരതയ്ക്ക് ഇടമില്ലേ?' സ്മിത്ത് മച്ചാറിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല, രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി
സ്നേഹത്തിന്റെ കടയിൽ ധീരതയ്ക്ക് ഇടമില്ലേ?' സ്മിത്ത് മച്ചാറിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല, രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപികേരളപ്രഭാതം

ന്യൂഡൽഹി: പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ധീരതയെക്കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിക്കാത്തതിനെ വിമർശിച്ച് ബി.ജെ.പി. 'സ്നേഹത്തിന്റെ കടയിൽ' ഇന്ത്യയുടെ പുത്രന് ഇടമില്ലേയെന്നും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയമാണോ മൗനത്തിന് പിന്നിലെന്നും ബി.ജെ.പി വക്താവ് സൗരവ് ഭാട്ടിയ ചോദിച്ചു.

ന്യൂഡൽഹി: പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ധീരതയെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇതുവരെ ഒരുവാക്ക് പോലും പ്രതികരിക്കാത്തതിനെതിരെ വിമർശനവുമായി ബി.ജെ.പി. രാഹുലിന്റെ 'സ്നേഹത്തിന്റെ കടയിൽ' (മൊഹബത്ത് കീ ദുകാൻ) ഇന്ത്യയുടെ ധീരപുത്രനായ പൈലറ്റിന് ഇടമില്ലേയെന്ന് ബി.ജെ.പി വക്താവ് സൗരവ് ഭാട്ടിയ ചോദിച്ചു.

​ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുന്നത് കൊണ്ടാണോ വിഷയത്തിൽ ഗാന്ധി കുടുംബം മൗനം പാലിക്കുന്നതെന്നും ബി.ജെ.പി വക്താവ് പരിഹസിച്ചു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ സ്മിത്ത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് ബി.ജെ.പി രംഗത്തെത്തിയത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)