2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പ്രക്ഷോഭങ്ങൾ ഇന്ററാക്ടീവ് മാപ്പ് വഴി ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; 'സത്യാഗ്രഹ' വെബ്‌സൈറ്റ് പുറത്തിറക്കി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 10:01 AM
പങ്കുവെക്കുക:
പ്രക്ഷോഭങ്ങൾ ഇന്ററാക്ടീവ് മാപ്പ് വഴി ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; 'സത്യാഗ്രഹ' വെബ്‌സൈറ്റ് പുറത്തിറക്കി
പ്രക്ഷോഭങ്ങൾ ഇന്ററാക്ടീവ് മാപ്പ് വഴി ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; 'സത്യാഗ്രഹ' വെബ്‌സൈറ്റ് പുറത്തിറക്കികേരളപ്രഭാതം

"Gen Z തലമുറ, വിദ്യാർഥികൾ, കർഷകർ, ആദിവാസികൾ, ദലിതർ, സ്ത്രീകൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവർ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നുണ്ട്. എന്നാൽ ഒറ്റപ്പെട്ട ശബ്ദങ്ങളെ അധികാരികൾ എളുപ്പത്തിൽ അടിച്ചമർത്തുകയാണ്. ഈ ശബ്ദങ്ങളെ ഒരു മാപ്പിൽ ഒന്നിച്ചു കൊണ്ടുവരാനുള്ള സംരംഭമാണ് 'സത്യാഗ്രഹ'. സത്യത്തോടൊപ്പം ഐക്യത്തോടെ നിലകൊള്ളുകയാണ് ഏറ്റവും വലിയ ആയുധമെന്ന് മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചു. അനീതിക്കെതിരെ പോരാടുന്ന ആർക്കും ഈ പോർട്ടലിലൂടെ തങ്ങളുടെ കഥ പങ്കുവെക്കാം" - രാഹുൽ ഗാന്ധി പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനായി 'സത്യാഗ്രഹ' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ചാണ് പ്രക്ഷോഭങ്ങൾ സംയോജിപ്പിച്ച് പിന്തുണ ലഭ്യമാക്കുന്ന പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്.

രാജ്യത്തുടനീളം നടക്കുന്ന അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങൾ രേഖപ്പെടുത്താനും, ഇന്ററാക്ടീവ് മാപ്പ് (Interactive Map) വഴി സമാനമായ മറ്റ് പ്രസ്ഥാനങ്ങളെ കണ്ടെത്തി പരസ്പരം പിന്തുണ തേടാനും ഈ പ്ലാറ്റ്‌ഫോം വഴി സാധിക്കും.

തങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്ന സാധാരണക്കാരുടെ ശബ്ദങ്ങൾ ഒറ്റപ്പെട്ടുപോകാതിരിക്കാനാണ് ഈ സംരംഭമെന്ന് രാഹുൽ ഗാന്ധി 'എക്‌സി'ൽ കുറിച്ചു.

വീഡിയോ സന്ദേശത്തിലൂടെയും പദ്ധതിയെക്കുറിച്ച് വിശദീകരിച്ച റായ്ബറേലി എം.പി കൂടിയായ രാഹുൽ, ജനങ്ങളുടെ പോരാട്ടങ്ങൾക്ക് പാർലമെന്റിലും തെരുവുകളിലും പൂർണ പിന്തുണ നൽകേണ്ടത് പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)