ക്ഷേമപെൻഷൻ അർഹത: വീട്ടിലെ എസി, 1000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ ഒഴിവാക്കി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം: വീടുകളിലെ എ.സിയും 1000 സി.സിയിൽ താഴെയുള്ള വാഹനങ്ങളും ഇനി സാമൂഹ്യക്ഷേമ പെൻഷൻ അർഹതയെ ബാധിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ സർക്കാർ പരിഷ്കരിച്ചു. ഇനിമുതൽ വീടുകളിലെ എയർകണ്ടീഷണറുകളും (എ.സി) 1000 സി.സിക്ക് താഴെയുള്ള വാഹനങ്ങളും പെൻഷൻ മാനദണ്ഡത്തിന് തടസ്സമാകില്ല. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
രോഗികളുള്ള വീടുകളിൽ എ.സി ഉപയോഗിക്കുന്നതും ചെറുകാറുകളോ ഓട്ടോറിക്ഷകളോ സ്വന്തമായുള്ളതും ചൂണ്ടിക്കാട്ടി പെൻഷൻ തടഞ്ഞുവെക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. പുതിയ ഇളവ് നിലവിൽ വന്നതോടെ കൂടുതൽ നിർധനർക്ക് ക്ഷേമപെൻഷൻ ആനുകൂല്യം ലഭിക്കും.
സാമൂഹ്യക്ഷേമ പെൻഷൻ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി മുൻപ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ തിരുമാനം.




