കണ്ണൂരില്‍ ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പടപ്പേങ്ങാട് സ്വദേശി പ്രവീണ മോഹൻ (31) ചികിത്സയിലിരിക്കെ മരിച്ചു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കണ്ണൂർ തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പടപ്പേങ്ങാട് സ്വദേശി പ്രവീണ മോഹനാ (31) ണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കഴിയുകയായിരുന്ന പ്രവീണ വീട്ടിനുള്ളിൽ വെച്ച് സ്വയം തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ പ്രവീണയെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




