2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പ്രിയ​ദർശിനി റൂട്ടുകളിലെ സ്വകാര്യബസുകളെ സംരക്ഷിക്കണം; നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 04:05 AM
പങ്കുവെക്കുക:
പ്രിയ​ദർശിനി റൂട്ടുകളിലെ സ്വകാര്യബസുകളെ സംരക്ഷിക്കണം; നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ
പ്രിയ​ദർശിനി റൂട്ടുകളിലെ സ്വകാര്യബസുകളെ സംരക്ഷിക്കണം; നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്താനൊരുങ്ങി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻകേരളപ്രഭാതം

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള നഷ്ടം പരിഹരിക്കണമെന്നും ബസ് ചാർജ് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഈ മാസം 14-ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. സർക്കാറിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസുകൾ പൂർണമായി നിർത്തിവെച്ച് പണിമുടക്കാനാണ് സംഘടനയുടെ തീരുമാനം.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെ കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പ്രക്ഷോഭത്തിലേക്ക്. നവംബർ ആദ്യവാരം മുതൽ സംസ്ഥാനത്ത് ബസ് സർവീസുകൾ പൂർണമായി നിർത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി ഈ മാസം 14-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് ബസുടമകളും കുടുംബാംഗങ്ങളും മാർച്ചും ധർണയും നടത്തും.

​പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ ഇന്ധനം അടിക്കാനോ ജീവനക്കാർക്ക് വേതനം നൽകാനോ കഴിയാത്തവിധം വരുമാന നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം അവസാന വാരം സംഘടന ഭാരവാഹികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. എന്നിട്ടും സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സംയുക്ത സമിതിയിലെ മറ്റ് സംഘടനകളുമായി ആലോചിച്ച് നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തിവെച്ച് പണിമുടക്കിലേക്ക് കടക്കും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ
കേരളംതിരുവനന്തപുരം