പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ ഇരിട്ടി സ്വദേശി ഫാത്തിമ (47) മരിച്ചു; ചികിത്സാപിഴവാരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷിക്കും.
കണ്ണൂര്‍:പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു: ചികിത്സാപിഴവെന്ന് കുടുംബം; മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷിക്കും
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. ഇരിട്ടി സ്വദേശി ഫാത്തിമയാണ് (47) മരിച്ചത്. ശസ്ത്രക്രിയയിൽ ചികിത്സാപിഴവ് സംഭവിച്ചതായി ആരോപിച്ച് ബന്ധുക്കൾ പരിയാരം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശസ്ത്രക്രിയക്കിടെ ഫാത്തിമയുടെ ആരോഗ്യനില ഗുരുതരമായ വിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ ഡോക്ടർ വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക നിഗമനം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി ബന്ധുക്കളുമായി പങ്കുവെക്കാൻ ഉത്തരവാദപ്പെട്ട ഡോക്ടർ തയ്യാറായില്ലെന്നും ആരോപണമുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.




