2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അമിത വേഗതയിൽ ബൈക്കോടിച്ചു, വനിത എസ്ഐയുടെ കൈ തട്ടിമാറ്റി വാഹനം നിർത്താതെ പോയി; കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് യുവാവ് അറസ്റ്റിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 10:45 AM
പങ്കുവെക്കുക:
അമിത വേഗതയിൽ ബൈക്കോടിച്ചു, വനിത എസ്ഐയുടെ കൈ തട്ടിമാറ്റി വാഹനം നിർത്താതെ പോയി; കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് യുവാവ് അറസ്റ്റിൽ
അമിത വേഗതയിൽ ബൈക്കോടിച്ചു, വനിത എസ്ഐയുടെ കൈ തട്ടിമാറ്റി വാഹനം നിർത്താതെ പോയി; കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് യുവാവ് അറസ്റ്റിൽകേരളപ്രഭാതം

വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി അമിതവേഗതയിൽ ബൈക്കോടിച്ചു കടന്നുകളഞ്ഞ വധശ്രമക്കേസ് പ്രതിയായ യുവാവിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിക സ്വദേശി കൈലാസനാണ് എടമുട്ടത്തു വെച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ പിടിയിലായത്.

തൃശൂർ: വലപ്പാട് എടമുട്ടത്ത് വാഹനപരിശോധനയ്ക്കിടെ വനിതാ സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വാഹനം നിർത്താതെ കടന്നുകളയുകയും ചെയ്ത സംഭവത്തിൽ വധശ്രമക്കേസ് പ്രതിയായ യുവാവിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിക പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസൻ (38) ആണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 8.15-ഓടെ എടമുട്ടം - കഴിമ്പ്രം റോഡിലായിരുന്നു സംഭവം. വലപ്പാട് എസ്.ഐ മൗഷ്മിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേഖലയിൽ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി വാഹനപരിശോധന നടത്തുകയായിരുന്നു. ഈ സമയം കിഴക്കുഭാഗത്തുനിന്ന് അമിതവേഗതയിലും അശ്രദ്ധമായും ബൈക്കോടിച്ചെത്തിയ കൈലാസനോട് വാഹനം നിർത്താൻ എസ്.ഐ കൈകാണിച്ചു. എന്നാൽ, നിർത്ത് എന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥയുടെ കൈ മനഃപൂർവ്വം ബലംപ്രയോഗിച്ച് തട്ടിമാറ്റി ഇയാൾ വാഹനം അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലപ്പാട് സി.ഐ പത്മരാജൻ, ജി.എ.എസ്.ഐ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലാകുന്നത്. അറസ്റ്റിലായ കൈലാസൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് വധശ്രമക്കേസുകളിലും ഒരു അടിപിടിക്കേസിലും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)