എ എസ് കനാലിൽ കക്കൂസ് മാലിന്യം തള്ളി; രണ്ടുപേർ പിടിയിൽ , സംഭവം ആലപ്പുഴയില്‍
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ചേർത്തല: നാട്ടുകാരും ഹരിതകർമസേനയും സംരക്ഷിച്ചുവന്ന എ.എസ് കനാലിൽ ടാങ്കറിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ കൊക്കോതമംഗലം ജോബി (43), മുഹമ്മ വിനോദ് (53) എന്നിവരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പൊലീസ്, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ചേർത്തല: നഗരസഭയും നാട്ടുകാരും ചേര്‍ന്ന് സംരക്ഷിച്ചുപോന്നിരുന്ന എ.എസ് കനാലിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ ചേർത്തല പൊലീസിൻ്റെ പിടിയിലായി. കൊക്കോതമംഗലം കൈതക്കാട്ടുകരി സ്വദേശി ജോബി (43), മുഹമ്മ കല്ലാപ്പുറം കോളനിയിലെ വിനോദ് (53) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയോടെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ ദിവസമാണ് കനാലിൽ രണ്ടു ടാങ്കറുകളിലായി വൻതോതിൽ മാലിന്യം തള്ളിയതായി ശ്രദ്ധയിൽപെട്ടത്. സംഭവത്തെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം നൽകിയ പരാതിയിൽ പൊലീസും ആരോഗ്യവിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
നഗരസഭയിലെ ഹരിതകർമസേനയും നാട്ടുകാരും ചേർന്ന് ശുചീകരിച്ച് സംരക്ഷിച്ചുവരവെയാണ് പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്. ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇത് വഴിവെച്ചിരുന്നു. പൊതുസ്ഥലങ്ങളിലും കനാലുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ചേർത്തല പൊലീസും നഗരസഭാ ചെയർമാനും വ്യക്തമാക്കി.




