2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

Meghna Gulzar Best Films: ‘ഫിൽഹാൽ’ മുതൽ ‘സാം ബഹാദൂർ’ വരെ; ‘ദായ്റ’യ്ക്ക് മുൻപ് കണ്ടിരിക്കണം മേഘ്ന ഗുൽസാറിന്റെ ഈ 5 സിനിമകൾ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:45 PM
പങ്കുവെക്കുക:
Meghna Gulzar Best Films: ‘ഫിൽഹാൽ’ മുതൽ ‘സാം ബഹാദൂർ’ വരെ; ‘ദായ്റ’യ്ക്ക് മുൻപ് കണ്ടിരിക്കണം മേഘ്ന ഗുൽസാറിന്റെ ഈ 5 സിനിമകൾ
Meghna Gulzar Best Films: ‘ഫിൽഹാൽ’ മുതൽ ‘സാം ബഹാദൂർ’ വരെ; ‘ദായ്റ’യ്ക്ക് മുൻപ് കണ്ടിരിക്കണം മേഘ്ന ഗുൽസാറിന്റെ ഈ 5 സിനിമകൾകേരളപ്രഭാതം

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ എഴുത്തുകാരിയും സംവിധായികയുമായ മേഘ്ന ഗുൽസാർ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിന്ദി സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ്. പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗുൽസാറിന്റെയും നടി രാഖിയുടെയും മകളെന്ന കുടുംബപശ്ചാത്തലത്തോടെയാണ് സിനിമയിലെത്തിയതെങ്കിലും, സ്വന്തം സിനിമകളുടെ നിലവാരത്തിലൂടെയാണ് മേഘ്ന ഗുൽസാർ വ്യക്തിമുദ്ര പതിപ്പിച്ചത്. സ്പൈ ത്രില്ലറുകൾ മുതൽ ജീവചരിത്ര സിനിമകൾ വരെയുള്ള വ്യത്യസ്ത വിഷയങ്ങളാണ് അവർ വെള്ളിത്തിരയിലെത്തിച്ചത്.

കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് പ്രേക്ഷകരെ ആഴത്തിൽ കൂട്ടിക്കൊണ്ടുപോകുന്ന ആഖ്യാനരീതിയും ശ്രദ്ധേയമായ അഭിനയപ്രകടനങ്ങളുമാണ് മേഘ്ന ചിത്രങ്ങളുടെ പ്രത്യേകത. കഥയ്ക്കൊപ്പം പശ്ചാത്തലസംഗീതത്തിനും അവർ നൽകുന്ന പ്രാധാന്യവും ചിത്രങ്ങളുടെ ഓർമയിൽ നിൽക്കുന്ന ഘടകമാണ്. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദായ്റ’ (Meghna Gulzar Daayra) സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്താനിരിക്കെ, മേഘ്ന ഗുൽസാറിന്റെ സിനിമാജീവിതത്തിലെ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ (Meghna Gulzar Best Films) പരിചയപ്പെടാം.

‘ഫിൽഹാൽ’ (2002)

അച്ഛൻ ഗുൽസാർ സംവിധാനം ചെയ്ത ‘ഹു തു തു’ (1999) എന്ന ചിത്രത്തിന്റെ തിരക്കഥാരചനയിൽ പങ്കാളിയായതിന് ശേഷമാണ് മേഘ്ന സംവിധാനരംഗത്തേക്ക് എത്തുന്നത്. 2002ൽ പുറത്തിറങ്ങിയ ‘ഫിൽഹാൽ’ ആയിരുന്നു അവരുടെ ആദ്യ സംവിധാന സംരംഭം. സഞ്ജയ് സുരി, തബു, സുസ്മിത സെൻ, പാലാഷ് സെൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

രേവയും ധ്രുവും സിയയും സാഹിലും ഉൾപ്പെടുന്ന രണ്ട് ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സ്ത്രീകളിലെ വന്ധ്യതയും സറോഗസിയും പോലുള്ള അന്നത്തെ സാഹചര്യത്തിൽ ഏറെ സെൻസിറ്റീവായിരുന്ന വിഷയങ്ങളാണ് മേഘ്ന സിനിമയിൽ കൈകാര്യം ചെയ്തത്. രണ്ട് സുഹൃത്തുക്കളായ രേവയുടെയും സിയയുടെയും ബന്ധമാണ് കഥയുടെ പ്രധാന കേന്ദ്രം. ജീവിതത്തിലെ പ്രതിസന്ധികളിലൂടെ കഥാപാത്രങ്ങളെ കടത്തിവിട്ട ശേഷം അവരുടെ ബന്ധത്തിലേക്ക് ചിത്രം തിരിച്ചെത്തുന്നു.

സ്ത്രീകളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട സാമൂഹികവും വ്യക്തിപരവുമായ സങ്കീർണതകളെ പ്രമേയമാക്കിയ ‘ഫിൽഹാൽ’ മേഘ്നയുടെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും ശ്രദ്ധേയമാണ്.‘തൽവാർ’ (2015)

യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്രൈം ഡ്രാമയാണ് ‘തൽവാർ’. നോയിഡയിലെ ആരുഷി തൽവാർ–ഹേമ്രാജ് ഇരട്ടക്കൊലക്കേസ് രാജ്യത്തെ ഞെട്ടിച്ച പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. വിശാൽ ഭരദ്വാജാണ് തിരക്കഥ എഴുതിയത്.

Also Read: Meghna Gulzar: 'വിജയവും പരാജയവും എന്റേത് മാത്രം, എത്രകാലം മകന്റെ പിന്നിൽ ഒളിച്ചിരിക്കും?'; കുടുംബപ്പേര് മുതൽ 'ദായ്റ' വരെ, മനസുതുറന്ന് മേഘ്ന ഗുൽസാർ

കൊങ്കണ സെൻ ശർമയും നീരജ് കബിയും നൂതൻ, രമേഷ് ടണ്ടൻ എന്നീ കഥാപാത്രങ്ങളായെത്തുന്നു. വീട്ടിൽ മകൾ ശ്രുതിയെയും വീട്ടുജോലിക്കാരനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതോടെയാണ് കുടുംബം അന്വേഷണത്തിന്റെ കേന്ദ്രത്തിലാകുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്
ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ
കേരളംതിരുവനന്തപുരം