2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതായി പരാതി; എൻഎഡി ജീവനക്കാരനെതിരെ കേസ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 05:25 AM
പങ്കുവെക്കുക:
ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതായി പരാതി; എൻഎഡി ജീവനക്കാരനെതിരെ കേസ്
ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതായി പരാതി; എൻഎഡി ജീവനക്കാരനെതിരെ കേസ്കേരളപ്രഭാതം

എൻ.എ.ഡിയിൽ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവുണ്ടാക്കിയ ലീഡിങ് ഫയർമാൻ എം.വി. ജിജിത്തിനെതിരെ പൊലീസ് കേസെടുത്തു. വ്യാജ ഉത്തരവുമായി ഒരാൾ ജോലിക്കെത്തിയതോടെ പുറത്തറിഞ്ഞ തട്ടിപ്പിൽ സസ്പെൻഷനിലുള്ള പ്രതിയെ ഉടൻ ചോദ്യം ചെയ്യും.

ആലുവ: എടത്തല നേവൽ ആർമമെന്റ് ഡിപ്പോയിൽ (എൻ.എ.ഡി) ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. എൻ.എ.ഡിയിലെ ലീഡിങ് ഫയർമാൻ എം.വി. ജിജിത്തിനെതിരെയാണ് എടത്തല പൊലീസ് നടപടിയെടുത്തത്.

എൻ.എ.ഡിയിലെ ചീഫ് ഡ്രാഫ്റ്റ്‌സ്മാനും ജൂനിയർ ഡിസൈൻ ഓഫിസറുമായ മുഹമ്മദ് അഷ്‌റഫിന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്തതായാണ് കേസ്. ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ നിയമന ഉത്തരവുമായി ഒരാൾ ജോലിക്കായി എൻ.എ.ഡിയിൽ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ സഭ്യന്തര പരിശോധനയിൽ ഉത്തരവ് വ്യാജമാണെന്ന് തെളിയുകയായിരുന്നു.

എൻ.എ.ഡി ഡപ്യൂട്ടി ജനറൽ മാനേജർ ബി. ലക്ഷ്മി പ്രസന്നകുമാർ കഴിഞ്ഞ ജനുവരി 12ന് റൂറൽ എസ്.പിക്ക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. എടത്തല എസ്.ഐ എസ്.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആരോപണവിധേയനായ ജിജിത്ത് നിലവിൽ സസ്പെൻഷനിലാണ്. ജിജിത്തിനെയും വ്യാജ ഉത്തരവുമായി എത്തിയ വ്യക്തിയെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്