സംസ്ഥാനത്ത് മഴ കനക്കുന്നു ; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സംസ്ഥാനത്ത് കനത്ത മഴയിലും അതിശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം; കോഴിക്കോട് മരം വീണ് ദമ്പതികൾക്ക് പരിക്കേറ്റു. മലപ്പുറത്ത് ആൽമരം വീണ് ഗതാഗതം തടസ്സപ്പെടുകയും പെരുമ്പാവൂരിൽ സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകരുകയും ചെയ്തു.
സംസ്ഥാനത്ത് കനത്ത മഴയിലും അതിശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. വടക്കൻ ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. കോഴിക്കോട് കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ വീണ് ദമ്പതിമാർക്ക് പരിക്കേറ്റു. ബാലുശ്ശേരി കൈതച്ചാലിന് സമീപം ഭാസ്കരൻ, ഭാര്യ പ്രേമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് കാറ്റിൽ ആൽമരം കടപുഴകി തിരൂർ റോഡിൽ വീണ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
എറണാകുളം പെരുമ്പാവൂർ ഓടക്കാലിയിൽ ശക്തമായ കാറ്റിൽ സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു വീണു. വൈകീട്ട് നാലരയോടെ ഓടക്കാലി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലാണ് അപകടം. അപകടസമയത്ത് വിദ്യാർഥികൾ ഓഡിറ്റോറിയത്തിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.




