2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വിനോദം Nevin Capricious: ‘കുടിയന്റെ മകൻ എന്ന ലേബൽ കിട്ടി’; കണ്ണുനിറഞ്ഞ് കുട്ടിക്കാലം പറഞ്ഞ് നെവിൻ കാപ്രീഷ്യസ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:44 PM
പങ്കുവെക്കുക:
വിനോദം Nevin Capricious: ‘കുടിയന്റെ മകൻ എന്ന ലേബൽ കിട്ടി’; കണ്ണുനിറഞ്ഞ് കുട്ടിക്കാലം പറഞ്ഞ് നെവിൻ കാപ്രീഷ്യസ്
വിനോദം Nevin Capricious: ‘കുടിയന്റെ മകൻ എന്ന ലേബൽ കിട്ടി’; കണ്ണുനിറഞ്ഞ് കുട്ടിക്കാലം പറഞ്ഞ് നെവിൻ കാപ്രീഷ്യസ്കേരളപ്രഭാതം

ബിഗ് ബോസ് മലയാളം സീസൺ 7-ലെ ശ്രദ്ധേയമായ മത്സരാർഥികളിൽ ഒരാളായിരുന്നു നെവിൻ കാപ്രീഷ്യസ് (Nevin Capricious). സീസണിലെ തേർഡ് റണ്ണർ അപ്പായ നെവിനെ ഏറ്റവും മികച്ച എന്റർടെയ്നർമാരിൽ ഒരാളായാണ് ഷോയ്ക്കകത്തും പുറത്തുമുള്ള പലരും വിശേഷിപ്പിച്ചത്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ ജീവിതത്തെക്കുറിച്ചും (Nevin Capricious Childhood) തുറന്നുപറഞ്ഞിരിക്കുകയാണ് നെവിൻ. ലക്ഷ്മി നക്ഷത്രയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് കുട്ടിക്കാലത്തെ ഓർമകൾ പങ്കുവെക്കുന്നതിനിടെ നെവിന്റെ കണ്ണുകൾ നിറഞ്ഞത്.

‘അത്ര നല്ല കുട്ടിക്കാലമായിരുന്നില്ല’

തന്റെ കുട്ടിക്കാലം അത്ര നല്ലതായിരുന്നില്ലെന്നാണ് നെവിൻ പറയുന്നത്. അച്ഛൻ മദ്യപാനിയായിരുന്നതിനാൽ അതിന്റെ പേരിൽ ബുള്ളിയിങ് നേരിട്ടിരുന്നുവെന്നും ‘കുടിയന്റെ മകൻ’ എന്ന ലേബൽ പോലും തനിക്ക് ലഭിച്ചിരുന്നുവെന്നും നെവിൻ പറഞ്ഞു.

“അത്ര നല്ല കുട്ടിക്കാലമായിരുന്നില്ല എൻ്റേത്. അച്ഛൻ മതാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് കുട്ടിക്കാലത്തെ ചില അനുഭവങ്ങളെന്നും അതേക്കുറിച്ച് പറഞ്ഞുനടന്നതുകൊണ്ട് തനിക്ക് യാതൊരു ഗുണവുമില്ലെന്നും നെവിൻ വ്യക്തമാക്കി. കഴിഞ്ഞകാലത്തെക്കാൾ ഇപ്പോൾ താൻ എവിടെയാണ് നിൽക്കുന്നതെന്നാണ് ചിന്തിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Also Read: Ameya Nair: ‘എന്റെ കഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്’; പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അമേയ നായർ

“അതൊന്നും എവിടേയും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. അത് പറഞ്ഞ് നടന്നതുകൊണ്ട് എനിക്ക് ഒരു ഗുണവുമില്ല. എന്റെ പാസ്റ്റ് എന്തായിരുന്നു എന്നതല്ല, പ്രെസന്റിൽ ഞാൻ എവിടെ നിൽക്കുന്നുവെന്നാണ് എപ്പോഴും ചിന്തിക്കാറുള്ളത്.”

‘ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്’

ജീവിതത്തിൽ പലതരം ജോലികൾ ചെയ്തിട്ടുണ്ടെന്നും നെവിൻ പറയുന്നു. പത്രം വിതരണം ചെയ്യുന്നതുമുതൽ ബേക്കറിയിൽ ജോലി ചെയ്യുന്നതുവരെ ചെയ്തിട്ടുണ്ട്. പിന്നീട് സൂംബ ഇൻസ്ട്രക്ടറായും ആർട്ട് ഡയറക്ടറായും ഫാഷൻ കൊറിയോഗ്രാഫറായും ജോലി ചെയ്തു. ബിഗ് ബോസിൽ എത്തുന്നതിന് മുമ്പുള്ള മൂന്ന് വർഷം ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും നെവിൻ പറഞ്ഞു.

Also Read: Jewel Mary: ‘നിർത്തിക്കോ, വായടയ്ക്കൂ’; ബോഡി ഷെയ്മിങ്ങിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജുവൽ മേരി

മീഡിയയിലേക്ക് ആദ്യം എത്തിയത് അവതാരകനായാണ്. ഇതിനിടെ നിരവധി സാമ്പത്തിക പ്രതിസന്ധികളിലൂടെയും കടന്നുപോയി. പഠനത്തിനായി പണമില്ലാതിരുന്ന കാലത്ത് നിരവധി പേർ തന്നെ സഹായിച്ചെന്നും വിദ്യാഭ്യാസത്തിനാണ് ജീവിതത്തിൽ എപ്പോഴും പ്രാധാന്യം നൽകിയതെന്നും നെവിൻ വ്യക്തമാക്കി.

‘എന്ത് ജോലി ചെയ്യാനും ഞാൻ തയ്യാറായിരുന്നു’

ദുബൈയിൽ നിന്ന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അവിടേക്ക് പോകാതെ പഠനത്തിന് പ്രാധാന്യം നൽകുകയായിരുന്നു നെവിൻ. ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. പഠിക്കാൻ എനിക്ക് പണമുണ്ടായിരുന്നില്ല. ഒരുപാട് പേർ പഠിക്കാൻ സഹായിച്ചു. എന്റെ ജീവിതത്തിൽ ഞാൻ എന്നും പ്രധാന്യം കൊടുത്തത് വിദ്യാഭ്യാസം നേടുന്നതിനായിരുന്നു. ദുബൈയിലേക്ക് ഒരുപാട് അവസരം വന്നിരുന്നു. പക്ഷെ ഞാൻ പോയില്ല. പകരം പഠിച്ചു. ഒരുപാട് മിസ്റ്റേക്കുകൾ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും എന്റെ കഠിനാധ്വാനത്തിന് എനിക്ക് പ്രതിഫലം കിട്ടുമെന്ന് ഉറപ്പായിരുന്നു. എന്ത് ജോലി ചെയ്യാനും ഞാൻ തയ്യാറായിരുന്നു.”

കുട്ടിക്കാലത്തെ പ്രതിസന്ധികളിൽ നിന്ന് വിവിധ ജോലികളിലൂടെ മുന്നേറി ബിഗ് ബോസ് മലയാളം സീസൺ 7-ലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ജീവിതയാത്രയാണ് നെവിൻ അഭിമുഖത്തിൽ പങ്കുവെച്ചത്.ദ്യപാനിയായിരുന്നതുകൊണ്ട് അതിന്റെ പേരിൽ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ട്. കുടിയന്റെ മകൻ എന്ന ലേബൽ പോലും എനിക്ക് കിട്ടിയിരുന്നു. ചെറിയൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഷിജിൻ്റെ വീടും പരിസരവും കാണുമ്പോൾ എനിക്ക് എൻ്റെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ കഴിയാറുണ്ട്.”


പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്
ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ
കേരളംതിരുവനന്തപുരം