ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

യു.എ.ഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയായ സനത് സനൽ (24) മരിച്ചു. വ്യാഴാഴ്ച രാത്രി ഫുട്പാത്തിലൂടെ നടന്നുപോകവെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം.
ചെങ്ങന്നൂർ: യു.എ.ഇയിലെ റാസൽഖൈമയിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ പെരിങ്ങാല തുണ്ടത്തിൽ (പരേതനായ) സനലിന്റെ മകൻ സനത് സനൽ (24) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സനതിനെ പിറകിൽനിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനതിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ നാലോടെ മരിച്ചു.
സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. അമ്മ: സുജ. സഹോദരൻ: സംഗീത്.




