ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ച് ക്യാബിൻ പൂർണമായും കത്തിനശിച്ചു. പുക ഉയർന്ന ഉടൻ ഡ്രൈവറും സംഘവും പുറത്തേക്കോടിയതിനാലും ഫയർഫോഴ്‌സ് എത്തിയതിനാലും വൻ അപകടം ഒഴിവായി.
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. കളർകോട് കപ്പക്കട ഭാഗത്തെ വർക്‌ഷോപ്പിൽനിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിലാണ് തീപിടിത്തമുണ്ടായത്.
വാഹനത്തിൽനിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും ഉടൻതന്നെ പുറത്തേക്കിറങ്ങി ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ച് വാഹനത്തിന്റെ ക്യാബിൻ പൂർണമായും കത്തിനശിച്ചു.
വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് അധികൃതർ വ്യക്തമാക്കി.




