2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

എഐയിൽ അമിത നിയന്ത്രണം വേണ്ട, നിയന്ത്രണം സാങ്കേതിക മുന്നേറ്റത്തിന് തടസം; ഡൊണാൾഡ് ട്രംപ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 03:45 AM
പങ്കുവെക്കുക:
എഐയിൽ അമിത നിയന്ത്രണം വേണ്ട, നിയന്ത്രണം സാങ്കേതിക മുന്നേറ്റത്തിന് തടസം; ഡൊണാൾഡ് ട്രംപ്
എഐയിൽ അമിത നിയന്ത്രണം വേണ്ട, നിയന്ത്രണം സാങ്കേതിക മുന്നേറ്റത്തിന് തടസം; ഡൊണാൾഡ് ട്രംപ്കേരളപ്രഭാതം

നിയമപരമായി നിർബന്ധിതമല്ലാത്ത ഒരു സ്വയംനിയന്ത്രണ കരാറിലും എഐ കമ്പനി മേധാവികളും പ്രസിഡന്റ് ട്രംപും ഒപ്പു വെച്ചു.

വാഷിങ്‌ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ അമിത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ ധൃതിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സാങ്കേതികവിദ്യയുടെ വളർച്ചക്ക് കമ്പനികൾ തന്നെ ശക്തമായ സ്വയംനിയന്ത്രണം പാലിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.

​വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച എ.ഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള എ.ഐ മത്സരത്തിൽ അമേരിക്കൻ ആധിപത്യം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ട്രംപ് ഓർമിപ്പിച്ചു.

​ഉച്ചകോടിയുടെ ഭാഗമായി നിയമപരമായി ബാധ്യതയില്ലാത്ത സ്വയംനിയന്ത്രണ കരാറിൽ കമ്പനി മേധാവികളും പ്രസിഡന്റും ഒപ്പുവെച്ചു. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, സാത്യ നാദെല്ല, ജെഫ് ബെസോസ്, ജെൻസൻ ഹുവാങ്, ദാരിയോ അമോഡെയ്, ഗ്രെഗ് ബ്രോക്ക്മാൻ തുടങ്ങിയ പ്രമുഖ ടെക് ഭീമന്മാരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)