2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ, അന്വേഷണം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 03:25 PM
പങ്കുവെക്കുക:
ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ, അന്വേഷണം
ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ, അന്വേഷണംകേരളപ്രഭാതം

ഫ്ലൈ ദുബായ് വിമാനത്തിലെ കോക്‌പിറ്റ് ആക്രമണത്തിൽ ഒമാനി സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധത്തെക്കുറിച്ച് ഭീകരവിരുദ്ധ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. പൈലറ്റിനെ കുത്തി വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തെ തുടർന്ന് ടെൽ അവീവിലേക്കുള്ള സർവീസുകൾ ഫ്ലൈ ദുബായ് നിർത്തിവെച്ചിട്ടുണ്ട്.

സിഡ്നി: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ പൈലറ്റിനെ സഹപൈലറ്റ് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയുടെ ഓസ്ട്രേലിയൻ ബന്ധത്തെക്കുറിച്ച് രാജ്യത്തെ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ഒമാൻ സ്വദേശിയായ സഹപൈലറ്റ് മുൻപ് ഓസ്ട്രേലിയയിൽ വിദ്യാർഥിയായി താമസിച്ചിരുന്ന പശ്ചാത്തലത്തിലാണ് വിശദമായ പരിശോധന.

2014-ലാണ് ഇയാൾക്ക് ഓസ്ട്രേലിയ വിദ്യാർഥ വിസ അനുവദിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം അവിടെ കഴിഞ്ഞ ഇയാൾ 2017-ൽ രാജ്യം വിടുകയായിരുന്നു. എന്നാൽ, ചേർന്നിരുന്ന പഠനകോഴ്സ് പൂർത്തിയാക്കാതിരുന്നതിനെ തുടർന്ന് 2019-ൽ അധികൃതർ ഇയാളുടെ വിസ റദ്ദാക്കി. ഓസ്ട്രേലിയൻ ഫെഡറൽ പോലീസും സുരക്ഷാ ഇന്റലിജൻസ് ഓർഗനൈസേഷനും (ASIO) ഉൾപ്പെടുന്ന കൗണ്ടർ ടെററിസം സംഘമാണ് ഇയാളുടെ പ്രാദേശിക ബന്ധങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് അന്വേഷിക്കുന്നത്. ഇയാൾ ഓസ്ട്രേലിയൻ സർവകലാശാലയിൽ എഞ്ചിനീയറിങ് പഠനവും, യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്‌മെന്റിൽ വിദൂരവിദ്യാഭ്യാസ കോഴ്സും പൂർത്തിയാക്കിയിരുന്നതായും വിവരമുണ്ട്.

സെപ്റ്റംബർ 30-നാണ് 180 യാത്രക്കാരുമായി ടെൽ അവീവിലേക്ക് പോയ വിമാനത്തിൻ്റെ കോക്‌പിറ്റിൽ വെച്ച് സഹപൈലറ്റ്, മുഖ്യ പൈലറ്റിനെ ആക്രമിച്ചത്. വിമാനം ഇസ്രായേൽ മണ്ണിൽ ഇടിച്ചിറക്കാൻ ഇയാൾ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന് ദുബായിക്കും ടെൽ അവീവിനുമിടയിലുള്ള സർവീസുകൾ ഫ്ലൈ ദുബായ് താൽക്കാലികമായി നിർത്തിവെച്ചു. യാത്രാസുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ യു.എ.ഇ, ഇസ്രായേൽ ഏജൻസികൾക്ക് പുറമെ വിവിധ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളും സംയുക്തമായി രംഗത്തുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)