2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കാർത്തി ചിത്രം 'സർദാർ 2' ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; ഇന്ത്യയ്ക്ക് പുറത്ത് എവിടെ കാണാം?

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 09:00 AM
പങ്കുവെക്കുക:
കാർത്തി ചിത്രം 'സർദാർ 2' ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; ഇന്ത്യയ്ക്ക് പുറത്ത് എവിടെ കാണാം?
കാർത്തി ചിത്രം 'സർദാർ 2' ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; ഇന്ത്യയ്ക്ക് പുറത്ത് എവിടെ കാണാം?കേരളപ്രഭാതം

പി എസ് മിത്രൻ സംവിധാനം ചെയ്ത് കാർത്തി ഇരട്ട വേഷത്തിൽ എത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് സർദാർ 2. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ഒക്ടോബർ 1 മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും

കാർത്തി ഇരട്ടവേഷത്തിലെത്തിയ 'സർദാർ 2' ഒടിടി റിലീസിനൊരുങ്ങുന്നു. 2022-ൽ പുറത്തിറങ്ങി ശ്രദ്ധനേടിയ സ്പൈ ആക്ഷൻ ത്രില്ലർ 'സർദാറി'ന്റെ രണ്ടാം ഭാഗമായ ചിത്രം ഒക്ടോബർ ഒന്നു മുതൽ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യയിൽ ആമസോൺ പ്രൈമിലൂടെയും വിദേശത്ത് 'സിംപ്ലി സൗത്ത്' വഴിയുമാണ് സ്ട്രീം ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും.

തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ആഗോളതലത്തിൽ 24 കോടി രൂപയും ഇന്ത്യയിൽ 19 കോടി രൂപയുമാണ് നേടിയത്. പി.എസ്. മിത്രൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. രത്ന കുമാർ, ആശമീര അയ്യപ്പൻ, വിഗ്നേഷ് മുനിയാണ്ടി എന്നിവർ ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥാ ക്രെഡിറ്റ് 'നമ്പി'ക്കാണ്. ആദ്യ ഭാഗത്തിന് സംഗീതം നൽകിയ ജി.വി. പ്രകാശ് കുമാറിന് പകരം സാം സി.എസ് ആണ് രണ്ടാം ഭാഗത്തിനായി ഈണമിട്ടിരിക്കുന്നത്.

'സർദാർ' എന്ന ചന്ദ്രബോസ്, ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്നീ കഥാപാത്രങ്ങളായാണ് കാർത്തി ചിത്രത്തിൽ വേഷമിടുന്നത്. രജിഷ വിജയൻ, എസ്.ജെ. സൂര്യ, ആഷിക രംഗനാഥ്, മാളവിക മോഹനൻ, യോഗി ബാബു, വി.ടി.വി. ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ.എ.കെ. സുന്ദർ, അൻപു ദാസൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

ജോർജ് സി. വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാറും ഐ.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷാൻ സക്സേനയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)