2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സര്‍ദാര്‍ 2 നേടിയത് എത്ര?, കളക്ഷൻ കണക്കുകള്‍ പുറത്ത്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 07:14 AM
പങ്കുവെക്കുക:
സര്‍ദാര്‍ 2 നേടിയത് എത്ര?, കളക്ഷൻ കണക്കുകള്‍ പുറത്ത്
സര്‍ദാര്‍ 2 നേടിയത് എത്ര?, കളക്ഷൻ കണക്കുകള്‍ പുറത്ത്കേരളപ്രഭാതം

സര്‍ദാര്‍ 2 ആഗോളതലത്തില്‍ നേടിയത്.

​ചെന്നൈ: കാർത്തി ഇരട്ട വേഷത്തിലെത്തിയ തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം 'സർദാർ 2' ആഗോളതലത്തിൽ 24 കോടി രൂപ നേടിയതായി റിപ്പോർട്ട്. 2022ൽ പുറത്തിറങ്ങി വൻ വിജയമായ 'സർദാർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗമൊരുക്കിയ പി.എസ്. മിത്രൻ തന്നെയാണ് സീക്വലും സംവിധാനം ചെയ്തിരിക്കുന്നത്.

​സർദാർ എന്ന് കോഡ് നാമമുള്ള ചന്ദ്രബോസ്, ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്നീ കഥാപാത്രങ്ങളായാണ് കാർത്തി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ആദ്യഭാഗത്തിൽ അഭിനയിച്ച രജിഷ വിജയന് പുറമെ എസ്.ജെ. സൂര്യ, ആഷിക രംഗനാഥ്, മാളവിക മോഹനൻ, യോഗി ബാബു, ബാബു ആന്റണി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​ആദ്യ ഭാഗത്തിൽനിന്ന് വ്യത്യസ്തമായി പുതിയ എഴുത്തുകാരും സംഗീത സംവിധായകനുമാണ് രണ്ടാം ഭാഗത്തിനായി അണിനിരന്നത്. പി.എസ്. മിത്രന്റെ കഥയെ ആസ്പദമാക്കി രത്നകുമാർ, ആശമീര അയ്യപ്പൻ, വിഗ്നേഷ് മുനിയാണ്ടി എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. തിരക്കഥാ ക്രെഡിറ്റ് നമ്പിക്കാണ്. സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.​ജോർജ് സി. വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാറും ഐ.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷാൻ സക്സേനയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)