ഇങ്ങനെ വേണം പടം ചെയ്യാൻ, ഹിന്ദി ദൃശ്യം ഹിറ്റായതോടെ കുറ്റം മൊത്തം ജീത്തു ജോസഫിന്
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 4, ഞായർ | 06:26 AM
പങ്കുവെക്കുക:

വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റിയ ദൃശ്യത്തിന്റെ മറ്റ് റീമെയ്ക്കുകളും ഹിറ്റായിരുന്നു. അതില്‍ തന്നെ ഹിന്ദി വേര്‍ഷന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
മലയാള സിനിമയുടെ അഭിമാനമായി മാറിയ സിനിമയാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം. ആക്ഷന്‍ രംഗങ്ങളൊന്നും തന്നെയില്ലാതെ ഫാമിലി ത്രില്ലറായി ഇറങ്ങിയ സിനിമ അതിന്റെ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടാണ് ആരാധകരെ സൃഷ്ടിച്ചത്. വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റിയ ദൃശ്യത്തിന്റെ മറ്റ് റീമെയ്ക്കുകളും ഹിറ്റായിരുന്നു. അതില്‍ തന്നെ ഹിന്ദി വേര്‍ഷന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോള്‍ പക്ഷേ ഹിന്ദി ദൃശ്യത്തിന്റെ മൂന്നാം പതിപ്പ് ഇറങ്ങിയതോടെ എയറിലായിരിക്കുകയാണ് മലയാളം ദൃശ്യവും സംവിധായകന്‍ ജീത്തു ജോസഫും.
പങ്കുവെക്കുക:




