2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പ്രേക്ഷകർ മനസിലേറ്റിയ മനോഹര പ്രണയം; 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ വീഡിയോ ​ഗാനം എത്തി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 01:43 PM
പങ്കുവെക്കുക:
പ്രേക്ഷകർ മനസിലേറ്റിയ മനോഹര പ്രണയം; 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ വീഡിയോ ​ഗാനം എത്തി
പ്രേക്ഷകർ മനസിലേറ്റിയ മനോഹര പ്രണയം; 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ വീഡിയോ ​ഗാനം എത്തികേരളപ്രഭാതം

നിവിൻ പോളിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'വർണ്ണജാലമേ' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഓഗസ്റ്റ് 21-ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം 41 ദിവസം കൊണ്ട് 330.13 കോടി രൂപ നേടി മികച്ച വിജയം കരസ്ഥമാക്കി.

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'വർണ്ണജാലമേ...' എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് ഈണം പകർന്നിരിക്കുന്ന ഗാനം കെ.എസ്. ഹരിശങ്കറും പൂർണ്ണിമ കണ്ണനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനകം തന്നെ യൂട്യൂബിൽ തരംഗമായി മാറിയ ഗാനത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്.

ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തിയ ചിത്രം 41 ദിവസത്തെ പ്രദർശനം പൂർത്തിയാക്കുമ്പോൾ 330.13 കോടി രൂപയുടെ കളക്ഷനാണ് നേടിയിരിക്കുന്നത്. ആദ്യ ദിനം മുതൽ ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയുമാണ് ചിത്രത്തെ വൻ വിജയത്തിലേക്ക് നയിച്ചത്. തിയേറ്റർ വിജയത്തിന് പിന്നാലെ ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. നാളെ (ഒക്ടോബർ 2) മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

അജ്‌മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ആർട്ട്: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)