2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 10:17 AM
പങ്കുവെക്കുക:
ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’
ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’കേരളപ്രഭാതം

എസ്.എസ്. രാജമൗലി അവതരിപ്പിച്ച് നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത കൊച്ചി:ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യദിനം തന്നെ കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും മനംകവർന്ന് മികച്ച ബുക്കിങ്ങോടെ തിയേറ്ററുകളിൽ മുന്നേറുന്നു. പതിവ് ശൈലിയിൽ നിന്ന് മാറിയുള്ള ഫഹദിന്റെ പ്രകടനവും ഫാന്റസി വിസ്മയങ്ങളും നിറഞ്ഞ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

കൊച്ചി: നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യദിനം തന്നെ കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും മനംകവരുന്നു. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളിൽ മികച്ച മുന്നേറ്റവും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമാണ് ലഭിക്കുന്നത്.

‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘അഞ്ജലി’, ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ തുടങ്ങിയ ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച വിസ്മയാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, വേറിട്ടൊരു ജോണറിലൂടെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. തന്റെ പതിവ് അഭിനയശൈലിയിൽ നിന്ന് മാറിയുള്ള ഫഹദ് ഫാസിലിന്റെ പ്രകടനവും ബാലതാരം സാറയുടെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഭാവന റിലീസാണ് കേരളത്തിൽ തിയേറ്ററുകളിലെത്തിക്കുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് കാലഭൈരവയാണ്.

എസ്. എസ്. കാഞ്ചി സ്ക്രിപ്റ്റ് ഡെവലപ്‌മെന്റും ഹംസ അലി കോ-റൈറ്റിംഗും നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ബാലാജി സുബ്രഹ്മണ്യമാണ്. പ്രവീൺ ആന്റണിയാണ് എഡിറ്റിംഗ്. സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും നിർവഹിച്ചിരിക്കുന്നു. എസ്. എസ്. ശശാങ്ക് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ഡി. സതീഷ് കുമാർ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), രാഹുൽ ഷാലി (ലൈൻ പ്രൊഡ്യൂസർ), ഡി. യോഗാനന്ദ് (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പി.ആർ.ഓ: പ്രതീഷ് ശേഖർ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)