2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അന്തർദേശീയം വാർത്തകൾ

ആകെ: 54 വാർത്തകൾ
'വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല'; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്
അന്തർദേശീയം
2 ദിവസം മുൻപ്
Nazeema

'വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല'; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്

ഹമാം അൽ-ഹമ്മാമി വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ട് ക്യാപ്റ്റനെ ആക്രമിച്ച് കോക്പിറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും, ക്യാപ്റ്റന്റെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി. യാത്രക്കാർ അക്രമിയെ കീഴ്പ്പെടുത്തിയതിനെ തുടർന്ന് സൗദിയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കുകയും പരിക്കേറ്റ ക്യാപ്റ്റൻ ചികിത്സയിലാവുകയും ചെയ്തു.

'ആയുധം വെച്ചു കീഴടങ്ങിയാൽ പൊതുമാപ്പ്'; ഹൂതികളോട് യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി; മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ നീക്കം
അന്തർദേശീയം
2 ദിവസം മുൻപ്
Nazeema

'ആയുധം വെച്ചു കീഴടങ്ങിയാൽ പൊതുമാപ്പ്'; ഹൂതികളോട് യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി; മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ നീക്കം

ആയുധം വെച്ച് കീഴടങ്ങുന്ന ഹൂതികൾക്ക് പൊതുമാപ്പ് നൽകുമെന്ന് യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി പ്രഖ്യാപിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ സൗദി സഖ്യസേനയുടെ പിന്തുണയോടെ യെമൻ ഭരണകൂടം സൈനിക നീക്കം ശക്തമാക്കി.

ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ, അന്വേഷണം
അന്തർദേശീയം
2 ദിവസം മുൻപ്
Nazeema

ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധം, വിസ റദ്ദാക്കിയത് കോഴ്സ് പൂർത്തിയാക്കാതെ വന്നപ്പോൾ, അന്വേഷണം

ഫ്ലൈ ദുബായ് വിമാനത്തിലെ കോക്‌പിറ്റ് ആക്രമണത്തിൽ ഒമാനി സഹപൈലറ്റിന്റെ ഓസ്ട്രേലിയൻ ബന്ധത്തെക്കുറിച്ച് ഭീകരവിരുദ്ധ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. പൈലറ്റിനെ കുത്തി വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തെ തുടർന്ന് ടെൽ അവീവിലേക്കുള്ള സർവീസുകൾ ഫ്ലൈ ദുബായ് നിർത്തിവെച്ചിട്ടുണ്ട്.

സ്മിത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ; ക്യാപ്റ്റന്‍റെ ധൈര്യത്തെയും ഉത്തരവാദിത്തത്തെയും പ്രശംസിച്ച് ദുബായ് കിരീടാവകാശി
അന്തർദേശീയം
3 ദിവസം മുൻപ്
Nazeema

സ്മിത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ; ക്യാപ്റ്റന്‍റെ ധൈര്യത്തെയും ഉത്തരവാദിത്തത്തെയും പ്രശംസിച്ച് ദുബായ് കിരീടാവകാശി

ഫ്ലൈ ദുബായ് കോക്ക്പിറ്റിലെ ആക്രമണം ധീരമായി ചെറുത്ത ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ നേരിട്ടെത്തി പ്രശംസിച്ചു. സ്മിതിന്റെ സമയോചിതമായ ഇടപെടലിനെ യു.എ.ഇ ഭരണനേതൃത്വവും നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കളും അഭിനന്ദിച്ചു.

യുഎഇയിൽ കൊടുംചൂടിന് ശമനം, മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്; ഇനി തണുപ്പേറിയ ദിവസങ്ങൾ
അന്തർദേശീയം
3 ദിവസം മുൻപ്
Nazeema

യുഎഇയിൽ കൊടുംചൂടിന് ശമനം, മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്; ഇനി തണുപ്പേറിയ ദിവസങ്ങൾ

യുഎഇയിൽ താപനില കുറയുന്നു; 'അൽ വസ്മ്' സീസൺ ആരംഭിക്കുന്നതോടെ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത. കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾ കാരണം കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്
അന്തർദേശീയം
3 ദിവസം മുൻപ്
Nazeema

ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

ഹോർമൂസ് കടലിടുക്കിൽ ആക്രമണത്തിനിരയായ കുവൈത്ത് എണ്ണക്കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി. സൗദിയിലെ അസീറിൽ ഹൂതികളുടെ മിസൈൽ അവശിഷ്ടം പതിച്ച് പ്രവാസിക്ക് പരിക്കേറ്റു.

ജപ്പാനിൽ ആദ്യമായി പ്രസവാവധി എടുത്ത മേയർക്ക് അന്താരാഷ്ട്ര അംഗീകാരം
അന്തർദേശീയം
3 ദിവസം മുൻപ്
Nazeema

ജപ്പാനിൽ ആദ്യമായി പ്രസവാവധി എടുത്ത മേയർക്ക് അന്താരാഷ്ട്ര അംഗീകാരം

പ്രസവാവധിയെടുത്ത് കീഴ്‌വഴക്കം തിരുത്തിയ ജാപ്പനീസ് മേയർ ഷോകോ കവാറ്റയ്ക്ക് ടൈം മാഗസിന്റെ അന്താരാഷ്ട്ര അംഗീകാരം. കുറഞ്ഞ ജനനനിരക്ക് നേരിടുന്ന ജപ്പാനിൽ വലിയ വാർത്താപ്രാധാന്യം നേടിയ നടപടിക്ക് പിന്നാലെയാണ് ഏറ്റവും സ്വാധീനമുള്ള യുവനേതാക്കളുടെ പട്ടികയിൽ ഷോകോ ഇടംപിടിച്ചത്.

ഫ്ലൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തന ശ്രമമെന്ന് വെളിപ്പെടുത്തൽ; പൈലറ്റിനെ സഹപൈലറ്റ് മഴു ഉപയോഗിച്ച് ആക്രമിച്ചു
അന്തർദേശീയം
3 ദിവസം മുൻപ്
Nazeema

ഫ്ലൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തന ശ്രമമെന്ന് വെളിപ്പെടുത്തൽ; പൈലറ്റിനെ സഹപൈലറ്റ് മഴു ഉപയോഗിച്ച് ആക്രമിച്ചു

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റ് നടത്തിയ മഴു ആക്രമണം ഭീകരപ്രവർത്തന ശ്രമമാണെന്ന് യു.എ.ഇ പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു.

ഫ്ളൈദുബായ് കോ പൈലറ്റ് 'തീവ്രവാദ കാഴ്ചപ്പാടുകള്‍' ഉണ്ടായിരുന്നയാള്‍ ; സിറിയയില്‍ കഴിഞ്ഞു, ഒമാനില്‍ യാത്രാവിലക്ക്
അന്തർദേശീയം
3 ദിവസം മുൻപ്
Nazeema

ഫ്ളൈദുബായ് കോ പൈലറ്റ് 'തീവ്രവാദ കാഴ്ചപ്പാടുകള്‍' ഉണ്ടായിരുന്നയാള്‍ ; സിറിയയില്‍ കഴിഞ്ഞു, ഒമാനില്‍ യാത്രാവിലക്ക്

ഫ്‌ളൈദുബായ് വിമാനത്തിലെ ആക്രമണം: സൗദി വ്യോമമേഖലയിൽ ക്യാപ്റ്റനെ ആക്രമിച്ച കോ-പൈലറ്റ് തീവ്രവാദ ആശയങ്ങൾ പുലർത്തിയിരുന്നതായി അന്വേഷണ റിപ്പോർട്ട്.

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഇന്ത്യൻ സൈന്യം വധിച്ച ഭീകരനെന്ന് പറഞ്ഞ് വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത് വ്യാജനെ; അപരനെ പൊക്കി വിദ​ഗ്ധർ
അന്തർദേശീയം
4 ദിവസം മുൻപ്
Nazeema

വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഇന്ത്യൻ സൈന്യം വധിച്ച ഭീകരനെന്ന് പറഞ്ഞ് വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചത് വ്യാജനെ; അപരനെ പൊക്കി വിദ​ഗ്ധർ

ഇന്ത്യൻ സൈന്യം വധിച്ച ലഷ്കർ ഭീകരൻ ഹാഷിം മൂസ ജീവനോടെയുണ്ടെന്ന് കാട്ടാൻ അപരനെ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ച പാക് സൈന്യത്തിന്റെ നാടകം വിദഗ്ധർ പൊളിച്ചു. മുഖലക്ഷണങ്ങളും ചിത്രങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിച്ചതോടെയാണ് പാകിസ്താന്റെ ആൾമാറാട്ടശ്രമം ആഗോളതലത്തിൽ വീണ്ടും നാണംകെട്ടത്.

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം
അന്തർദേശീയം
4 ദിവസം മുൻപ്
Nazeema

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ടു മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. തായിഫ്-റാനിയ റോഡിലുണ്ടായ അപകടത്തിൽ രണ്ടു തമിഴ്നാട് സ്വദേശികളായ നഴ്‌സുമാരും ഡ്രൈവറായ സൗദി പൗരനുമാണ് മരിച്ച മറ്റു മൂന്നുപേർ.

മുൻപത്തെ പേജ്അടുത്ത പേജ്