2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

‘പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം’: അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ കെ. മുരളീധരൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 06:31 AM
പങ്കുവെക്കുക:
‘പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം’: അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ കെ. മുരളീധരൻ
‘പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം’: അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ കെ. മുരളീധരൻകേരളപ്രഭാതം

അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തെ വി മർശിച്ച മന്ത്രി കെ. മുരളീധരൻ, പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിലല്ല പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് വ്യക്തമാക്കി. അതേസമയം, ഘടകകക്ഷികൾക്കുള്ള കാബിനറ്റ് പദവി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയെ പോലും അറിയിക്കാതെ തീരുമാനമെടുത്ത വി.ഡി. സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തമായി.

തിരുവനന്തപുരം: അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിലല്ല, പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ട്. ചില കാര്യങ്ങൾ പത്രം വായിച്ചാണ് അറിയുന്നതെന്ന് താൻ നേരത്തെ പറഞ്ഞപ്പോൾ വലിയ വിമർശനമാണ് നേരിട്ടത്. എന്നാൽ, ഇപ്പോൾ ശരം വിട്ടതുപോലെ എല്ലാവരും പരസ്യമായി അഭിപ്രായങ്ങൾ പറയുകയാണ്. തനിക്ക് നിലവിൽ അത്തരം പരാതികളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും കെ. മുരളീധരൻ പറഞ്ഞു. സർക്കാറിനെതിരായ കരിങ്കൊടി പ്രതിഷേധങ്ങളിൽ ഭയമില്ല. കരിങ്കൊടിയെ സ്വാഗതം ചെയ്യുന്നു. യൂത്ത് കോൺഗ്രസ് - യുവമോർച്ച സംഘർഷമുണ്ടായാൽ തങ്ങൾ ചിത്രത്തിൽനിന്ന് പുറന്തള്ളപ്പെടുമോ എന്ന ഭയമാണ് സി.പി.എമ്മിനെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിലെ പടയൊരുക്കം കൂടുതൽ ശക്തമാകുകയാണ്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകിയത്, സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങൾ, ആസൂത്രണ ബോർഡ് പുനഃസംഘടന എന്നിവയൊന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പോലുമറിഞ്ഞില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് കാട്ടി എ.ഐ.സി.സി നേതൃത്വത്തെ പരാതി അറിയിക്കാനാണ് മുതിർന്ന നേതാക്കളുടെ നീക്കം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്