റോഡില്‍ തള്ളിയ മാലിന്യ ചാക്കുകളില്‍ പ്ലാസ്‌റ്റിക് നടപടി വേണമെന്ന് പ്രദേശവാസികള്‍
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മരടിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം റോഡരികിൽ തള്ളിയ പ്ലാസ്റ്റിക്കും തെർമോക്കോളും അടങ്ങിയ മാലിന്യച്ചാക്കുകൾ നാട്ടുകാർ തുറന്നു പരിശോധിച്ചു. വ്യാപാര സ്ഥാപനങ്ങളിലെയും ടോൾ പ്ലാസയിലെയും സി.സി.ടി.വി പരിശോധിച്ച് കുറ്റക്കാർക്കെതിരെ ഉടനടി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മരട്: ദേശീയപാതയോരത്ത് കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം റോഡരികിൽ വൻതോതിൽ മാലിന്യച്ചാക്കുകൾ തള്ളിയ നിലയിൽ. പി.വി. ശ്രീധരൻ റോഡ് ആരംഭിക്കുന്ന സർവീസ് റോഡരികിലാണ് വലിയ ചാക്കുകളിലായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ദിവസങ്ങളായി മാലിന്യം കിടന്നിട്ടും അധികൃതരാരും നടപടിയെടുക്കാത്തതിനെത്തുടർന്ന് പ്രദേശവാസികൾ തന്നെ ചാക്കുകൾ തുറന്നു പരിശോധിക്കുകയായിരുന്നു.
കൊമരോത്ത് ഷാബു, വടക്കേടത്ത് രമേശൻ, രാജീ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക്, തെർമോക്കോൾ തുടങ്ങിയ മാലിന്യങ്ങളാണ് ചാക്കുകളിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസവും മരടിൽ റോഡരികിൽ ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവമുണ്ടായിരുന്നു.
ദേശീയപാതയോരത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ടോൾ പ്ലാസയിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാലിന്യം തള്ളിയ വാഹനം എളുപ്പത്തിൽ കണ്ടെത്താനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ ഉടൻ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.




