കൊച്ചിയിൽ ജലഗതാഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിച്ചു; നിരവധി കേസുകളിൽ പ്രതിയായ 'മൈൻഡ് കണ്ണൻ' അറസ്റ്റിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ജലഗതാഗത വകുപ്പ് ഓഫിസിൽ കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട തോപ്പുംപടി സ്വദേശി 'മൈൻഡ് കണ്ണൻ' (37) അറസ്റ്റിലായി. എറണാകുളം ബോട്ട് ജെട്ടി പരിസരത്തുനിന്ന് സെൻട്രൽ പൊലീസ് പിടികൂടിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
കൊച്ചി: ജലഗതാഗത വകുപ്പ് ഓഫിസിൽ അതിക്രമിച്ചു കയറി ജീവനക്കാരനെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട 'മൈൻഡ് കണ്ണൻ' എന്ന വിഷ്ണു കണ്ണൻ (37) അറസ്റ്റിൽ. എറണാകുളം ബോട്ട് ജെട്ടി പരിസരത്തുനിന്നാണ് തോപ്പുംപടി സ്വദേശിയായ ഇയാളെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജലഗതാഗത വകുപ്പ് ജീവനക്കാരൻ മാഹിൻ, സുഹൃത്ത് നവാസ് എന്നിവരെയാണ് ഓഫിസിനുള്ളിൽ കയറി വിഷ്ണു അക്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസിന്റെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് ഇയാളെന്ന് അധികൃതർ വ്യക്തമാക്കി.
സെൻട്രൽ അസി. കമീഷണർ സിബി ടോം, ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐമാരായ അനസ് തൗഫിക്, വിധുൻ, സുബോധ്, സീനിയർ സി.പി.ഒമാരായ രാജേഷ്, ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




