2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ശബരിമലയിൽ 400 മുറികൾ ഓൺലൈനായി ബുക്ക്‌ ചെയ്യാം; തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതൽ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:11 PM
പങ്കുവെക്കുക:
ശബരിമലയിൽ 400 മുറികൾ ഓൺലൈനായി ബുക്ക്‌ ചെയ്യാം; തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതൽ
ശബരിമലയിൽ 400 മുറികൾ ഓൺലൈനായി ബുക്ക്‌ ചെയ്യാം; തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതൽകേരളപ്രഭാതം


പത്തനംതിട്ട : ശബരിമല സന്നിധാനത്ത് മുറികള്‍ ഭക്തര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന റൂമുകളുടെ എണ്ണം 400 ആയി ഉയര്‍ത്തിയത്.

നിലവില്‍ 190 മുറികളായിരുന്നു ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ബാക്കി മുറികള്‍ സന്നിധാനത്തെ അക്കോമഡേഷന്‍ ഓഫിസ് വഴിയാണ് ഭക്തര്‍ക്ക് അനുവദിച്ചിരുന്നത്. നിലവില്‍ പ്രോട്ടോക്കോള്‍ ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതല്‍ ഓണ്‍ലൈനായി പത്തു മുറികള്‍ ബുക്ക് ചെയ്യാം.

www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴിയാണ് മുറികള്‍ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ റൂം ബുക്കിങ് നാളെ ( ബുധനാഴ്ച ) രാവിലെ 7 മണി മുതല്‍ ആരംഭിക്കും. വെബ്‌സൈറ്റിലെ തിരക്ക് മൂലം ബുക്കിങ് പൂര്‍ത്തിയാകാതെ വരികയും, പണം അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ആവുകയും ചെയ്താല്‍ രേഖകള്‍ സഹിതം onlinerectdb@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്