കൊച്ചിയിൽ മദ്യപിച്ച് ബസ് ഡ്രൈവിംഗ്; 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിംഗിൽ 71 കേസുകൾ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെയും അലക്ഷ്യമായ ഡ്രൈവിങ്ങിന് 71 പേർക്കെതിരെയും കൊച്ചിയിൽ കേസ് എടുത്തു. കൂടാതെ, തുടർച്ചയായി ഹോൺ മുഴക്കിയത് ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്കായി 1,891 പെറ്റി കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു.
കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകളുടെ അഭ്യാസപ്രകടനങ്ങൾക്കും ഗതാഗത നിയമലംഘനങ്ങൾക്കുമെതിരെ പൊലീസിന്റെ മിന്നൽ പരിശോധന. മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനയിലാണ് സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾ പിടികൂടിയത്.
അപകടകരമായ രീതിയിലും അലക്ഷ്യമായും വാഹനമോടിച്ചതിന് 71 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിനുപുറമേ, നഗരത്തിൽ നിരന്തരം അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന രീതിയിൽ ഹോൺ മുഴക്കിയതുൾപ്പെടെ 1891 പെറ്റി കേസുകളും പൊലീസ് ചാർജ് ചെയ്തു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അപകടയാത്രയും തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.




