2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മാരാർജി ഭവന് നേരെയും യൂത്ത് കോൺഗ്രസ് ബിയർ കുപ്പികളെറിഞ്ഞു, നിലയ്ക്ക് നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ബിജെപി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 02:10 PM
പങ്കുവെക്കുക:
മാരാർജി ഭവന് നേരെയും യൂത്ത് കോൺഗ്രസ് ബിയർ കുപ്പികളെറിഞ്ഞു, നിലയ്ക്ക് നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ബിജെപി
മാരാർജി ഭവന് നേരെയും യൂത്ത് കോൺഗ്രസ് ബിയർ കുപ്പികളെറിഞ്ഞു, നിലയ്ക്ക് നിർത്തിയില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ബിജെപികേരളപ്രഭാതം

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സംഘർഷത്തിന് പിന്നാലെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അതിക്രമം. ഓഫീസിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞെന്നാണ് പരാതി. ബൈക്കിലെത്തിയ രണ്ടുപേരാണ് കുപ്പികൾ എറിഞ്ഞതെന്നും സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്നും ബിജെപി ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബിജെപി–യുവമോർച്ച–കോൺഗ്രസ് സംഘർഷം ഒരുവശത്ത് തുടരുന്നതിനിടെയാണ് ഇന്നലെ തലസ്ഥാനത്ത് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്.

അമിത് ഷായ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം പിന്നീട് എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിലേക്ക് മാറുകയായിരുന്നു. കോൺഗ്രസ് നിലപാട് തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ബിജെപി നൽകിയത്.

അതേസമയം, യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാനവ്യാപകമായി ഇന്ന് പഠിപ്പുമുടക്ക് സമരത്തിന് ആഹ്വാനം ചെയ്തു. എല്ലാ ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്