2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമായി അമ്പലങ്ങളിൽ മോഷണം; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ പിടിയിൽ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 09:03 AM
പങ്കുവെക്കുക:
ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമായി അമ്പലങ്ങളിൽ മോഷണം; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ പിടിയിൽ
ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമായി അമ്പലങ്ങളിൽ മോഷണം; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ പിടിയിൽകേരളപ്രഭാതം

കോഴിക്കോട്∙ തൃക്കൈപ്പറ്റ ക്ഷേത്രത്തിലും തൊണ്ടയാട് അഴകാ തൃക്കോവിൽ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതികളെ പിടികൂടി. ചോലക്കൽ മീത്തൽ പ്രണവ് (18), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രങ്ങളുടെ പൂട്ടുകൾ തകർത്ത് ഭണ്ഡാരത്തിൽനിന്നും ക്ഷേത്രം ഓഫീസുകളിൽനിന്നുമാണ് പണം മോഷ്ടിച്ചത്.

രാത്രികാലങ്ങളിൽ നമ്പർ പ്ലേറ്റ് മറച്ച ഇരുചക്രവാഹനങ്ങളിലെത്തിയാണ് ഇവർ മോഷണം നടത്തിയിരുന്നത്. തുടർന്ന് മറ്റേതെങ്കിലും സ്ഥലത്ത് തങ്ങി നേരം പുലരുമ്പോൾ തിരികെ പോകുന്നതായിരുന്നു രീതി. ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ്.പി, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റഷീദ്.കെ.വി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗോകുൽ പ്രകാശ്, രാഗേഷ്.ടി. പ്രേമൻ, മെഡിക്കൽ കോളജ് എസ്എച്ച്ഒ ബൈജു.കെ ജോസ്, സബ് ഇൻസ്‌പെക്ടർ രമേശൻ തെക്കേടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർ അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്