2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:55 PM
പങ്കുവെക്കുക:
ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾകേരളപ്രഭാതം

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് സജി എന്ന യുവാവ് മരിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. യുവാവിന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്ന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. എന്നാൽ യുവാവിന് മർദ്ദനമേറ്റെന്ന് അറിയിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പറഞ്ഞ അസുഖങ്ങൾക്കും മരുന്ന് നൽകി എന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. വീടിന്റെ മുന്നിൽ നിൽക്കുകയായിരുന്ന പെരുകുഴി സ്വദേശി സജിയെ അന്യായമായി പൊലീസ് മർദിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് പരാതി.

രക്തം ഛർദിച്ചതിനെ തുടർന്ന് സജിയെ 4ന് രാത്രിയിലാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനമേറ്റ വിവരം പറഞ്ഞെങ്കിലും ചികിത്സ നൽകാൻ ഡോക്ടർ തയ്യാറായില്ലന്ന് ബന്ധുക്കൾ പറയുന്നത്. വേദനയ്ക്കും നീര് കുറയുവാനുമുള്ള മരുന്നു മാത്രം നൽകി മടക്കി അയക്കുകയായിരുന്നു ആശുപത്രി അധികൃതർ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി പുലർച്ചെയാണ് സജി മരിക്കുന്നത്. വിദഗ്ദ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ നഷ്ടമാകില്ലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.

Read Also: കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

കഴിഞ്ഞ രണ്ടാം തീയതി രാവിലെയാണ് പൊലീസ് സജിയെ മർദ്ദിച്ചത്. ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് ബന്ധുക്കൾ പറഞ്ഞു. മർദ്ദനശേഷം അവശനായ സജി വീട്ടിൽ കിടപ്പിലായിരുന്നു. നാലാം തീയതി രോഗം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. മറ്റൊരാളെ തല്ലുന്നത് കണ്ട് സജി വിലക്കിയതാണ് പൊലീസ് മർദ്ദിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം