2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു; 28 ശതമാനം കുറവ്, പുതിയ മഴ മുന്നറിയിപ്പ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 02:30 PM
പങ്കുവെക്കുക:
സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു; 28 ശതമാനം കുറവ്, പുതിയ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു; 28 ശതമാനം കുറവ്, പുതിയ മഴ മുന്നറിയിപ്പ്കേരളപ്രഭാതം

കേരളത്തിൽ ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. സൂപ്പർ എൽനിനോ പ്രതിഭാസമാണ് മഴ കുറയാൻ പ്രധാന കാരണമായത്. നാളെ മുതൽ കിട്ടുന്ന മഴ തുലാവർഷ കണക്കിലാണ് ഉൾപ്പെടുത്തുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ 28 ശതമാനം മഴക്കുറവോടെ അവസാനിക്കുന്നു. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം സാധാരണ ലഭിക്കേണ്ട മഴയിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. വില്ലനായത് 'സൂപ്പർ എൽനിനോ' പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.

സംസ്ഥാനത്തെ എട്ടു ജില്ലകളിൽ വലിയ തോതിൽ മഴക്കുറവുണ്ടായിട്ടുണ്ട്. ഇതിൽ വയനാട് ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. സാധാരണ ലഭിക്കേണ്ടതിന്റെ പകുതി മഴ പോലും വയനാട്ടിൽ പെയ്തിട്ടില്ല. സീസൺ കാലാവധി പൂർത്തിയായെങ്കിലും കാലവർഷം പൂർണമായും പിൻവാങ്ങിയിട്ടില്ല. അതേസമയം, നാളെ (ഒക്ടോബർ 1) മുതൽ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തുക.

അടുത്ത അഞ്ചു ദിവസം മഴ തുടരും; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കാലവർഷ സീസൺ അവസാനിച്ചെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

* ഒക്ടോബർ 01: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം

* ഒക്ടോബർ 02: ഇടുക്കി

* ഒക്ടോബർ 04: പത്തനംതിട്ട, ഇടുക്കി

24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകുന്നത്. മലയോര മേഖലകളിൽ ഉൾപ്പെടെ പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം