വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്നു, സ്കൂൾ പരിസരത്ത് ചവറ്റു കൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 45 കുപ്പി മദ്യം
N
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 2, വെള്ളി | 09:00 AM
പങ്കുവെക്കുക:

അട്ടപ്പാടിയിൽ സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ നിന്ന് 45 കുപ്പി തമിഴ്‌നാട് മദ്യം എക്സൈസ് പിടികൂടി.
അട്ടപ്പാടി: വിൽപ്പനയ്ക്കായി അതിർത്തി കടത്തിക്കൊണ്ടുവന്ന 45 കുപ്പി തമിഴ്‌നാട് മദ്യം അട്ടപ്പാടി കോട്ടത്തറയിൽ എക്സൈസ് സംഘം പിടികൂടി. കോട്ടത്തറ യു.പി സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ കണ്ടെത്തിയത്.
ഡ്രൈ ഡേ പ്രമാണിച്ച് വൻതോതിൽ വിൽപ്പന നടത്താൻ ലക്ഷ്യമിട്ടാണ് മദ്യം കടത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. രാത്രികാല പരിശോധനയിലായിരുന്ന അഗളി റേഞ്ച് എക്സൈസ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടത്താൻ കഴിയാതായതോടെ പ്രതികൾ മദ്യം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
പങ്കുവെക്കുക:




